Kerala

സി.പി.എം-ബി.ജെ.പി രഹസ്യധാരണ- വി.എം.സുധീരന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ സി.പി.എം ബി.ജെ.പി രഹസ്യധാരണയുണ്ടെന്നും വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസ് ആണ് ഇതിന്റെ ഇടനിലക്കാരനെന്നും കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍. ബി.ജെ.പിയും അവരുടെ പൂര്‍വ സംഘടനയായ ഭാരതീയ ജനസംഘവുമായി നേരത്തെ തന്നെ സിപിഐഎമ്മിന് ബന്ധമുണ്ട്. ആ ബന്ധം കൃത്യമായി സ്വന്തം അണികളോട് പോലും വിശദീകരിക്കാനാവാത്ത അവസ്ഥയിലാണ് ഇപ്പോള്‍ വന്നു നില്‍ക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.

ആലപ്പുഴയില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ സി.പി.ഐ. എം ധാരണയിലെത്തിയിട്ടുണ്ട്. ഇത് മറച്ചുവെച്ച് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ സഖ്യമുണ്ടെന്ന് കള്ള പ്രചാരണം നടത്തുകയാണെന്നും സുധീരന്‍ ആരോപിച്ചു.

ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപി ആണ്. കേരളത്തില്‍ ബിജെപിയും സിപിഐഎമ്മും യുഡിഎഫിന്റെ ശത്രുക്കളാണ്. കേരളത്തിലെ ജനങ്ങളുടെ സമാധാന അന്തരീക്ഷത്തിന് ബിജെപിയുടെ വര്‍ഗീയതയും സിപിഐഎമ്മിന്റെ അക്രമരാഷ്ട്രീയവും ഭീഷണിയാണ്. കേരളം ചോരക്കളമാക്കാനുളള ശ്രമമാണ് സിപിഐഎമ്മും ബിജെപിയും നടത്തികൊണ്ടിരിക്കുന്നതെന്നും സുധീരന്‍ ആരോപിച്ചു.

shortlink

Post Your Comments


Back to top button