ഒരു തവണ ചാര്‍ജ് ചെയ്യതാല്‍ തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ വരെ പോകാന്‍ കഴിയുന്ന ഇലക്ട്രിക് കാറോ? സംഗതി സത്യമാണ് ഒറ്റ തവണ ചാര്‍ജ് ചെയ്‌താല്‍ 488 കിലോമീറ്ററോളം സഞ്ചരിക്കാന്‍ സാധിക്കുന്ന ഇലക്‌ട്രിക് കാറുമായി ടെസ്ല രംഗത്തെത്തിയിരിക്കുകയാണ്.
യു.എസ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ വിലയിരുത്തലുകള്‍ അനുസരിച്ച് ടെസ്ലയുടെ പുതിയ ‘മോഡല്‍ എസ്’ ഇലക്ട്രിക് കാര്‍ര്‍ ഒറ്റതവണ ചാര്‍ജ് ചെയ്‌താല്‍ 303.2 മൈല്‍ അഥവാ 488 കിലോമീറ്റര്‍ ഈ കാര്‍ ഓടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് ഏകദേശം തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ വരെയുള്ള ദൂരം.
വായുതടസ്സം കുറയ്‌ക്കുന്നതിനായി പുതിയ ഡിസൈനുമായാണ് മോഡല്‍ എസ് എത്തുക. അതോടൊപ്പം ബാറ്ററിയുടെ ശേഷിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതാണ് മൈലേജില്‍ ഇത്രത്തോളം നേട്ടമുണ്ടാക്കാന്‍ കമ്പനിയെ സഹായിച്ചിരിക്കുന്നത്. നിസാന്റെ ലീഫ് ആയിരുന്നു മോഡല്‍ എസിന്റെ ഏറ്റവും അടുത്ത എതിരാളി. എന്നാല്‍ ബാറ്ററികള്‍ക്ക് ഇടയ്‌ക്ക് ഉണ്ടാകുന്ന കേടുപാടുകള്‍ ഇവയ്‌ക്ക് വലിയയാണ്. ടെസ്ലയുടെ വരവോടെ ഇലക്ട്രിക് കാര്‍ വിപണിയില്‍ വലിയ ഉണര്‍വ് ഉണ്ടാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
അതേസമയം, 2025 ന് മുമ്പായി ഒരു മില്ല്യണ്‍ ഇലക്‌ട്രിക് കാറുകള്‍ വില്‍ക്കുമെന്നാണ് പ്രമുഖ വാഹനനിര്‍മ്മാതാക്കളായ വോള്‍വോയുടെ പ്രഖ്യാപനം.
Post Your Comments