സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ വില കുറഞ്ഞ ഏതെങ്കിലും ഒരെണ്ണം വാങ്ങിക്കളയാം എന്ന് വിചാരിച്ച് ഒരിക്കലും ഫോണ്‍ വാങ്ങരുത്. ഇങ്ങനെ ചിന്തിച്ച് വാങ്ങുന്നവര്‍ പലപ്പോഴും അബന്ധത്തില്‍ ചെന്ന് ചാടാറാണ് പതിവ്. വില കുറഞ്ഞ ഫോണ്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
. കുറഞ്ഞ തുകയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ എന്നു കേള്‍ക്കുമ്പോള്‍ ഒരു കാര്യം ചിന്തിക്കാവുന്നതാണ്. ഇത്രയും കുറഞ്ഞ തുകയ്ക്ക് ഒരു മൊബൈല്‍ഫോണ്‍ നിര്‍മ്മിയ്ക്കാന്‍ സാധിക്കില്ല. അതു കൊണ്ടു തന്നെ നിലവാരം കുറഞ്ഞ മെറ്റീരിയലുകളും പെയിന്റുകളുമായിരിക്കും ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
. വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന ടെക്‌നോളജിയിലും വിശ്വാസയോഗ്യതയില്ലായ്മ ഉണ്ടാകാം. ഡിസ്‌പ്ലേ, ക്യാമറ, സ്‌റ്റോറേജ് തുടങ്ങിയവയെല്ലാം ഓള്‍ഡ് വേര്‍ഷനായിരിക്കും.
. വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ഗ്യാരന്റി പറയാന്‍ സാധിക്കില്ല.
. വില കുറഞ്ഞ ഫോണുകളില്‍ അപ്‌ഡേഷന്‍സ് നടക്കില്ല. എന്നാല്‍ നിലവാരമുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ അപ്‌ഡേഷന്‍സ് എളുപ്പമാണ്.
. വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ പെട്ടെന്ന് തകരാറിലാകാറാണ് പതിവ്. പലരും വാങ്ങുമ്പോള്‍ അവയുടെ സര്‍വ്വീസ് സെന്ററുകളെക്കുറിച്ച് അന്വേഷിക്കാറില്ല, കേടു വന്ന ശേഷമായിരിക്കും അന്വേഷിക്കുന്നത്. എന്നാല്‍ സര്‍വ്വീസ് സെന്ററുകള്‍ ഇല്ലാത്തതു മൂലം പലപ്പോഴും തകരാര്‍ പരിഹരിക്കാന്‍ സാധിക്കാറുമില്ല.
Post Your Comments