മനാമ: ബഹ്‌റൈനില്‍ സ്വകാര്യ പദ്ധതികള്‍ക്കായി കടല്‍ നികത്തുന്നത് നിരോധിച്ചു. കടല്‍ നികത്തി ഹോട്ടലുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, മാളുകള്‍ തുടങ്ങിയവ നിര്‍മ്മിക്കാനായി നല്‍കുന്ന അപേക്ഷകള്‍ റദ്ദാക്കുമെന്ന് ക്യാപ്പിറ്റല്‍ ട്രസ്റ്റീ ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി. മനാമയ്ക്കും മുഹ്രാഖിനുമിടയിലെ അല്‍ ഫത്തേ ബേ ചുരുങ്ങുന്നുവെന്ന ഉത്കണ്ഠയെത്തുടര്‍ന്നാണ് ഈ തീരുമാനം. ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഖോസായിയാണ് ഈ വിവരമറിയിച്ചത്.
മനാമയ്ക്കും മുഹ്രാഖിനുമിടയിലെ ഈ സ്ഥലം തീരദേശ വിനോദ കേന്ദ്രമായി വികസിപ്പിച്ചെടുക്കാനാണ് ക്യാപ്പിറ്റല്‍ ട്രസ്റ്റീ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഹോട്ടലുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, മാളുകള്‍ തുടങ്ങിയവ പ്രദേശത്തെ കൂടുതല്‍ ജനനിബിഡമാക്കുമെന്നും ഇത് ജനങ്ങള്‍ വിനോദത്തിലേര്‍പ്പെടുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് ബോര്‍ഡ് കരുതുന്നത്.
Post Your Comments