കൊച്ചി:പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ പ്രതിസ്ഥാനത്തുള്ള ക്ഷേത്രഭാരവാഹികള്‍ക്ക് ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ദുരന്തത്തിനുത്തരവാദി ജില്ലാ ഭരണകൂടവും പൊലീസുമാണെന്ന വാദമാണ് കോടതിയില്‍ ക്ഷേത്രഭാരവാഹികള്‍ സ്വീകരിച്ചത്. വെടിക്കെട്ടിന് അനുമതിയില്ലെന്ന കാര്യം ജില്ലാ ഭരണകൂടം പൊലീസിനെ അറിയിച്ചില്ല. വെടിക്കെട്ട് നടന്ന സ്ഥലത്ത് പൊലീസ് സാന്നിധ്യം ഉണ്ടായിരുന്നെന്നുമായിരുന്നു ക്ഷേത്രഭാരവാഹികളുടെ വാദം.പൊലീസിന്റെയും ജില്ലാഭരണകൂടത്തിന്റെയും തലയില്‍ കുറ്റം കെട്ടിവയ്ക്കാനാകില്ല. ദുരന്തത്തിന് ഉത്തരവാദികള്‍ ക്ഷേത്രഭാരവാഹികളാണ്. പ്രതികള്‍ പൊലീസിനെ സ്വധീനിക്കാന്‍ ശ്രമിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്വന്തം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകാന്‍ പൊലീസിനും ജില്ലാ ഭരണകൂടത്തിനും മേല്‍ ദുരന്തഭാരം കെട്ടിവയ്ക്കാനായിരുന്നു ക്ഷേത്രഭാരവാഹികളുടെ നീക്കം.നടന്നത് മത്സരക്കമ്പമാണെന്നും ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഉണ്ടായില്ലെന്നും ഡിജിപി കോടതിയെ അറിയിച്ചു.ക്ഷേത്രഭാരവാഹികളുടെ അറിവും സമ്മതവുമില്ലാതെ വെടിക്കെട്ട് നടക്കില്ലെന്നും കോടതി വ്യക്തമാക്കി. ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് സാക്ഷികളെ സ്വധീനിക്കാന്‍ ഇടയാക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു. ജാമ്യാപേക്ഷ ജസ്റ്റിസ് എബ്രഹാം മാത്യു വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
Post Your Comments