Kerala

വി.എസിനെ വെല്ലുവിളിച്ച് ഉമ്മന്‍ചാണ്ടി

കോട്ടയം: തനിക്കെതിരെ കേസുകള്‍ ഉണ്ടെന്ന് തെളിയിക്കാന്‍ വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വെല്ലുവിളി. തനിക്കെതിരേ ഉന്നയിച്ച ആരോപണം തെളിയിക്കണമെന്നും അല്ലാത്തപക്ഷം ആരോപണം പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. തനിക്കെതിരേ 31 കേസുകള്‍ ഉണ്‌ടെന്ന് ആരോപിച്ച വി.എസ് ഇക്കാര്യം തെളിയിക്കണം. പത്രികയില്‍ തനിക്കെതിരേ കേസുകള്‍ ഒന്നും ഇല്ലെന്ന് കാണിച്ചാണ് പുതുപ്പള്ളി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പള്ളിക്കത്തോട്ടിലെ ബ്ളോക് പഞ്ചായത്ത് ഓഫീസില്‍ എത്തിയാണ് മുഖ്യമന്ത്രി പത്രിക സമര്‍പ്പിച്ചത്. ഇത് 11-ാം തവണയാണ് മുഖ്യമന്ത്രി ജനവിധി തേടുന്നത്. നൂറുകണക്കിന് പ്രവര്‍ത്തകരും മകന്‍ ചാണ്ടി ഉമ്മന്‍, ജോസ് കെ. മാണി തുടങ്ങിയ പ്രമുഖരും പത്രിക സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിക്ക് ഒപ്പമെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button