India

സോണിയ ഗാന്ധിയെ അറസ്റ് ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഓഗസ്റ്റ വെസ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറസ്റ് ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് ധൈര്യമുണ്ടോയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ഇറ്റാലിയന്‍ കോടതിയില്‍ നല്‍കിയ കത്തില്‍ പരാമര്‍ശിക്കുന്ന നേതാക്കളെ അറസ്റ് ചെയ്തു ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകുമോയെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പി ഒരിക്കലും ഇതു ചെയ്യില്ല. ഇക്കാര്യത്തില്‍ ബിജെപിയുടേത് സദുദ്ദേശ്യമല്ല. കഴിഞ്ഞ അഞ്ചു കൊല്ലമായി ബിജെപി ഇതു സംബന്ധിച്ച് പ്രസ്താവനകള്‍ പുറത്തിറക്കുക മാത്രമാണു ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും ഉറ്റചങ്ങാതിമാരാണ്. അതിനാല്‍ തുടര്‍നടപടികളൊന്നുമുണ്ടാകില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button