India

മല്യയെ തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി

ന്യൂഡല്‍ഹി: 9000 കോടിയിലേറെ രൂപ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയെ തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചു. മല്യയെ മടക്കി അയക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് സ്ഥാനപതിക്ക് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കത്തെഴുതി. ഇക്കാര്യം ഉന്നയിച്ചു ലണ്ടനിലെ ഇന്ത്യന്‍ സ്ഥാനപതിയും യുകെ സര്‍ക്കാരിനു കത്തെഴുതിയിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

വിജയ് മല്യയെ തിരികെക്കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്നു എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. മല്യയെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Post Your Comments


Back to top button