India

ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ് എന്നിവരെ തീവ്രവാദികളെന്ന് വിളിക്കരുതെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സ്വാതന്ത്യ്ര സമര സേനാനികളായ ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, സൂര്യ സെന്‍ എന്നിവരെ തീവ്രവാദികള്‍ എന്ന് വിളിക്കരുതെന്ന് ഡല്‍ഹി സര്‍വകലാശാലയോട് കേന്ദ്ര മാനവശേഷി മന്ത്രാലയം ആവശ്യപ്പെട്ടു.

തീവ്രവാദികള്‍ എന്നത് നിലവിലെ സാമൂഹിക സാഹചര്യത്തില്‍ തെറ്റായ അര്‍ഥമാണ് നല്‍കുന്നത്. അത് രാജ്യത്തിന്റെ വികാരം വൃണപ്പെടുത്തും. അതുകൊണ്ട് തീവ്രവാദികള്‍ എന്ന പദം ഒഴിവാക്കുകയാണ് നല്ലതെന്നും മന്ത്രാലയം അറിയിച്ചു.

ഡല്‍ഹി സര്‍വകലാശാലയിലെ ചരിത്ര വിഭാഗം പുസ്തകത്തിലാണ് ഇവരെ വിപ്ളവകാരികളായ തീവ്രവാദികള്‍ എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്യ്രത്തിനായി ഇന്ത്യയുടെ പോരാട്ടം എന്ന പുസ്തകത്തിലെ 20-ാം അധ്യായത്തിലാണ് ഭഗത് സിംഗ് അടക്കമുള്ളവരെ റെവലൂഷ്ണറി ടെററിസ്റ് എന്നു വിശേഷിപ്പിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button