മകന് രണ്ട് വയസ്. അമേരിക്കയിലെ മില്‍വോക്കിയില്‍ക്കൂടി അവന്‍റെ അമ്മ ഓടിച്ച കാറിന്‍റെ പിന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു അവന്‍. അപ്പോള്‍ ഡ്രൈവിംഗ് സീറ്റിന്‍റെ അടിയില്‍ നിന്ന് എന്തോ ഒന്ന്‍ അവന്‍റെ മുന്നിലേക്ക് വീണു. അമേരിക്കക്കാര്‍ക്ക് സോപ്പോ ചീപ്പോ പോലെ സുലഭമായി വാങ്ങാന്‍ കിട്ടുന്ന തോക്കായിരുന്നു അത്.
അവന്‍ ആ തോക്ക് എടുത്തു. ഒരുപക്ഷെ, എന്താണ് തന്‍റെ കയ്യിലിരിക്കുന്ന സാധനം എന്നു പോലും മനസ്സിലാക്കാതെ അവന്‍ അതിന്‍റെ കാഞ്ചിയില്‍ വിരലമര്‍ത്തി. അടുത്ത നിമിഷം വണ്ടി ഓടിക്കുകയായിരുന്ന അവന്‍റെ അമ്മ ഈ ലോകത്തോടു വിട പറഞ്ഞു. അമേരിക്കന്‍ തോക്ക് സംസ്കാരത്തിന് രണ്ട് പുതിയ ഇരകള്‍ക്കൂടി. 26-കാരിയായ പാട്രിസ് പ്രൈസും അവളുടെ രണ്ട് വയസുകാരന്‍ മകനും.
സംഭവം നടക്കുമ്പോള്‍ കാറിന്‍റെ മുന്‍സീറ്റില്‍ പാട്രിസിന്‍റെ അമ്മയും ഒരു വയസ്സുള്ള രണ്ടാമത്തെ കുട്ടിയും ഉണ്ടായിരുന്നു. പാട്രിസിന്‍റെ കാമുകന്‍റെ തോക്ക് ആയിരുന്നു അവളുടെ മകന്‍റെ മുന്‍പിലേക്ക് കാര്‍സീറ്റിനടിയില്‍ നിന്നും വഴുതി വീണത്.
കഴിഞ്ഞ മാസം ഫ്ലോറിഡയില്‍ സമാനമായ സംഭവത്തില്‍ 31-കാരിയായ ജാമി ഗില്‍റ്റിന് അവളുടെ നാല് വയസുകാരന്‍ മകന്‍റെ കയ്യില്‍ നിന്നും വെടിയേറ്റിരുന്നു. ജാമിക്ക് പരിക്ക് പറ്റിയെങ്കിലും അവള്‍ രക്ഷപ്പെട്ടു. അമേരിക്കയിലെ തോക്ക് സംസ്കാരത്തെക്കുറിച്ച് ഗൌരവമായ ചോദ്യങ്ങളാണ് ഇത്തരം സംഭവങ്ങള്‍ ഉയര്‍ത്തുന്നത്.
Post Your Comments