പ്രായപൂർത്തിയാകാത്ത ലൈസന്സില്ലാത്തവർ ഇനി മുതൽ വണ്ടിയോടിച്ചാൽ രക്ഷിതാക്കളെ ശിക്ഷിക്കാനുള്ള പുതിയ നിയമം കൊണ്ടുവരുന്നതിനുള്ള ബിൽ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗദ്കരി. ഇങ്ങനെ ഡ്രൈവിംഗ് ചെയ്യുന്നതു പിടിക്കപ്പെട്ടാൽ രക്ഷിതാക്കളെ ശിക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു.ഇതിനു വേണ്ടി ട്രാന്സ്പോര്ട്ട് മിനിസ്റെർ നിധിൻ ഗദ്ക്കരിയുടെ നേതൃത്വത്തിൽ ഒരു നിർവാഹക സമിതി രൂപികരിക്കപ്പെടുകയും ചെയ്തു..
രാജസ്ഥാൻ ട്രാന്സ്പോര്ട്ട് മിനിസ്റെർ ശ്രീ യുനുസ് ഖാൻ ആണ് ഇതിന്റെ അദ്ധ്യക്ഷൻ. ഇതിൽ എല്ലാ സംസ്ഥാനങ്ങളിലെയും ട്രാന്സ്പോര്ട്ട് മിനിസ്റ്റെർസ് ഉള്പ്പെടും.. ഇതിന്റെ അടിസ്ഥാനത്തിൽ സമിതി പതിനഞ്ചു ദിവസങ്ങൾക്കുള്ളിൽ റിപ്പോര്ട്ട് സമര്പ്പിക്കേണ്ടതാണ് .റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാനും, റോഡപകടങ്ങൾ കുറയ്ക്കാനും വേണ്ടിയുള്ള ചില നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിന്റെ ഭാഗമാണ് ഇത്.
ഇന്ത്യയില റോഡപകടങ്ങൾ കൂടുന്നത് ആശങ്ക വളര്ത്തുന്നതാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് ഒരു വർഷത്തിൽ റോഡപകടം മൂലം ഒന്നര ലക്ഷം ആളുകള് ആണ് മരിക്കുന്നത്, അഞ്ചു വർഷങ്ങൾ കൊണ്ട് ഇത് 50% കുറയ്ക്കാനാണ് ശ്രമിക്കുന്നത്.
Post Your Comments