മസ്ക്കറ്റ് : ഒമാനില്‍ പൊതുസ്ഥലത്ത് പരസ്യ മദ്യപാനം നടത്തിയ 45 പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായതെന്ന് റോയല്‍ ഒമാന്‍ പോലിസ് അറിയിച്ചു. അല്‍-അസൈബയിലെ തുറസായ സ്ഥലത്ത് മദ്യപാനത്തില്‍ ഏര്‍പ്പെട്ടിരുന്നവരാണ് പിടിയിലായത്.
തിരക്കേറിയ സ്ഥലത്ത് പിടിയിലായവര്‍ പരസ്യമായി മദ്യപിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു പോലീസ് റെയ്ഡ് നടത്തിയത്. ഈ സ്ഥലത്ത് അടുത്തിടെ 11 പേര്‍ സംശയകരമായ സാഹചര്യത്തില്‍ അപകടങ്ങളില്‍ മരിച്ചിരുന്നു. പിടിയിലാവര്‍ സ്ഥിരമായി ഇവിടെ ഒത്തുകൂടാറുണ്ടെന്നും പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.
അറസ്റ്റിലായവരെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂട്ടര്‍ മുന്‍പാകെ ഹാജരാക്കും.
Post Your Comments