ക്വാലാലംപൂര്‍: മനുഷ്യ മുഖവുമായി പിറന്ന ആട്ടിന്‍കുഞ്ഞ് കൗതുകമാകുന്നു. പിറന്ന് അധികം കഴിയുന്നതിന് മുമ്പേ ജീവന്‍ വെടിഞ്ഞ ഈ ആട്ടിന്‍ കുഞ്ഞിനെ കാണാന്‍ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.ഇബ്രാഹിം ബഷീര്‍ എന്ന കര്‍ഷകന്റെ വീട്ടിലാണ് കൗതുകമുണര്‍ത്തുന്ന മുഖവുമായി ആട് പിറന്നത്.
ഇതിന്റെ ശവശരീരം സ്വന്തമാക്കാനും നിരവധി പേര്‍ രംഗത്തെത്തി.പലരും ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തിട്ടും ആടിന്റെ ശവശരീരം ആര്‍ക്കും കൈമാറാന്‍ ബഷീര്‍ തയ്യാറായിട്ടില്ല. പകരം വെറ്റിനറി സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റിന് ശവം കൈമാറി. വെറ്റിനറി ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറിയതോടെ ആടിന്റെ അപൂര്‍വ ജന്മത്തിന് പിന്നിലെ കാരണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ബഷീര്‍.
Post Your Comments