NewsIndia

ഫോണ്‍ പൊട്ടിയതിന് ചെറുമകന്‍ മുത്തശ്ശിയെ തല്ലിക്കൊന്നു

ബെംഗളൂരു: പുതിയ മൊബൈല്‍ ഫോണ്‍ താഴെ വീണതിന് ചെറുമകന്‍ മുത്തശ്ശിയെ തല്ലിക്കൊന്നു. ബനസാങ്കേരിയിലുള്ള കതിരനാഹള്ളിയില്‍ തിങ്കളാഴ്ച്ച രാത്രിയാണ് 90 വയസ്സ് പ്രായമുള്ള മുത്തശ്ശിയെ 22 കാരനായ യുവാവ് തടിക്കഷണം ഉപയോഗിച്ച്‌ തല്ലിക്കൊന്നത്.

വീട്ടിലെ ഡ്രോയിങ് റൂമില്‍ യുവാവ് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനായി വെച്ചിരിക്കുകയായിരുന്നു. കാഴ്ച്ച തീരെ കുറവായിരുന്ന മുത്തശ്ശിയുടെ കൈ തട്ടി ഫോണ്‍ താഴെ വീഴുകയും ഫോണിന്‍റെ സ്ക്രീന്‍ പൊട്ടുകയും ചെയ്തു. ഫോണ്‍ പൊട്ടിക്കിടക്കുന്നത് കണ്ട കൊച്ചുമകന്‍ ശിവരാജ് കയ്യില്‍ കിട്ടിയ ഒരു തടിക്കഷണം ഉപയോഗിച്ച് മുത്തശ്ശിയെ മര്‍ദ്ദിക്കുകയായിരുന്നു. വീട്ടുകാര്‍ മുത്തശ്ശിയെ മുറിയില്‍ കൊണ്ട് പോയി കിടത്തിയെങ്കിലും പിറ്റേ ദിവസം മരിക്കുകയായിരുന്നു. മൃതദ്ദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button