Kerala

ബി.ഡി.ജെ.എസിന് ആരും വോട്ട് ചെയ്യരുത് – വി.എസ് അച്യുതാനന്ദന്‍

പിറവം: ഈഴവ സമുദായത്തെ ചതിച്ച വെള്ളാപ്പള്ളി നടേശന്റെ ബിഡിജെഎസിന് ആരും വോട്ട് ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. എറണാകുളം ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പിറവത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഡിജെഎസിനെ കടന്നാക്രമിച്ച വി.എസ് പക്ഷേ മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല. എന്നാല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കെതിരേ ഹൈക്കമാന്‍ഡിന് മുന്‍പ് അയച്ചുവെന്ന് പറയപ്പെടുന്ന കത്തിന്റെ പകര്‍പ്പുമായാണ് വി.എസ് എത്തിയത്. കത്തിലെ രൂക്ഷ വിമര്‍ശനങ്ങള്‍ വായിച്ച വി.എസ് ഇക്കാര്യം പറഞ്ഞത് താനല്ലെന്നും രമേശ് ചെന്നിത്തലയാണെന്നും ഓര്‍മ്മിപ്പിച്ചു. വൈകിട്ട് തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് വോട്ട് അഭ്യര്‍ഥിച്ചും വി.എസ് പ്രസംഗിച്ചു.

shortlink

Post Your Comments


Back to top button