കുവൈത്ത് സിറ്റി: ബോസിന് സ്ഥിരമായി ഓറഞ്ച് ജ്യൂസില്‍ മൂത്രമൊഴിച്ച് നല്‍കിയിരുന്ന വേലക്കാരി ഒളിക്യാമറയില്‍ കുടുങ്ങി. കുവൈത്തിലെ ഒരു വീട്ടിലാണ് സംഭവം. ഇവിടെ ജോലി ചെയ്യുന്ന യുവതി ഗൃഹനാഥന് നല്‍കാനുള്ള ജ്യൂസില്‍ മൂത്രം കലര്‍ത്തി നല്‍കുകയായിരുന്നു.
പ്രഭാത ഭക്ഷണത്തിനൊപ്പം നല്‍കാനുള്ള ഓറഞ്ച് ജ്യൂസില്‍ കലര്‍ത്താനായി യുവതി സ്വന്തം മൂത്രം ശേഖരിക്കുന്നതും അത് ജ്യൂസില്‍ ഒഴിക്കുന്നതും ഒളിക്യാമറയില്‍ പതിഞ്ഞു. ഒരു ഭാവവ്യത്യാസവുമില്ലാതെ യുവതി മൂത്രം ഓറഞ്ച് ജ്യൂസില്‍ കലര്‍ത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ഇതൊക്കെ ക്യാമറ ഒപ്പിയെടുക്കുന്നുണ്ടെന്ന വിവരം യുവതി അറിഞ്ഞില്ല.
പതിവായി കഴിച്ചിരുന്ന ജ്യൂസിന് രുചി വ്യത്യാസം തോന്നിയതിനെ തുടര്‍ന്നാണ് വീട്ടുടമസ്ഥന്‍ ഒളിക്യാമറ വച്ചത്. ലൈവ് ലീക്ക് എന്ന വെബ്‌സൈറ്റ് പുറത്തുവിട്ട വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറയിക്കഴിഞ്ഞു.
Post Your Comments