India

കോണ്ടം പാക്കറ്റില്‍ അശ്ലീല ചിത്രങ്ങള്‍; സുപ്രീംകോടതി കേന്ദ്രത്തോട് വിശദീകരണം തേടി

ന്യൂഡല്‍ഹി: ഗര്‍ഭ നിരോധന ഉറകള്‍, ഗര്‍ഭനിരോധ ഉപാധികള്‍, മറ്റു ലൈംഗികോത്തേജക ഉത്പന്നങ്ങള്‍ എന്നിവയുടെ പാക്കറ്റുകളില്‍ അശ്ളീല ചിത്രങ്ങള്‍ ഉണ്ടോ എന്നും കമ്പനികള്‍ നിയമ ലംഘനം നടത്തിയോ എന്നും വിശദീകരിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

ചീഫ് ജസ്റീസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗിനോടു വിശദീകരണം തേടിയത്. ചില പരസ്യങ്ങള്‍ സഭ്യമല്ലാത്ത ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടിയ കോടതി സര്‍ക്കാര്‍ ഇതിനെതിരേ എന്തെങ്കിലും നടപടി സ്വീകരിച്ചുണ്ടോ എന്നും കോടതി ചോദിച്ചു. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിംഗിന് സുപ്രീംകോടതി ആറ് ആഴ്ച സമയം അനുവദിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button