NewsIndia

യു കെജി വരെയുള്ള കുട്ടികള്‍ക്ക് പഠനം ഇനി ടാബ്ലെറ്റില്‍

ഹൈദരാബാദ്: നഗരത്തിലെ സ്കൂളില്‍ പഠിക്കുന്ന രണ്ടു വയസുള്ള കുട്ടികള്‍ക്ക് ഇനി പഠിക്കാന്‍ ടാബ്ലറ്റും. എന്നാല്‍ ഒരു ഭാഗം രക്ഷിതാക്കള്‍ പുതിയ രീതിക്ക് എതിരാണ്. ചെറിയ പ്രായത്തില്‍ ടാബ്ലറ്റ് ഉപയോഗിച്ച് പഠിക്കുന്നത് കുട്ടികളില്‍ ഗുണത്തെക്കാളേറെ ദോഷമാകും ഉണ്ടാവുകയെന്ന് അവര്‍ പറയുന്നു.

തലസ്ഥാനത്ത് പതിനഞ്ചോളം ശാഖകളുള്ള എസ്പെരന്സ പ്രീ സ്കൂളുകള്‍, അവിടെ നിന്ന് തന്നെ വിതരണം ചെയ്യുന്ന ടാബ്ലെറ്റുകള്‍ വാങ്ങണമെന്ന് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. പ്ലേ സ്കൂള്‍ മുതല്‍ യു കെ ജി വരെയുള്ള കുട്ടികള്‍ക്കാണ് ടാബ്ലെറ്റ് നിര്‍ബന്ധം.പതിനായിരം രൂപയ്ക്കാണ് സ്കൂളില്‍ നിന്നും ടാബ്ലെറ്റ് നല്‍കുന്നത്. കുട്ടികള്‍ക്ക് ഇണങ്ങിയ ഇവ ആഴ്ചയില്‍ 3 പീരീഡില്‍ മാത്രമേ ഉപയോഗിക്കുള്ളൂ എന്നും സംഘ്യകള്‍ എണ്ണുക, രൂപങ്ങള്‍ , മൃഗങ്ങള്‍, ചിത്രങ്ങള്‍ എന്നിവ തിരിച്ചറിയുന്ന പ്രവര്‍ത്തനങ്ങള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ ആണ് നടക്കുക എന്നും അധികൃതര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button