ന്യൂഡല്‍ഹി: ഇന്ത്യയിയെ ലക്ഷ്യമിട്ട് പാക് ഭീകരസംഘടനയായ ലഷ്കര്‍ ഇ ത്വയ്ബ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായി റിപ്പോര്‍ട്ട്. ആഭ്യന്തര സഹമന്ത്രി ഹരിഭായ് പാര്‍ഥിഭായ് ചൌധരി പാര്‍ലമെന്റില്‍ അറിയിച്ചതാണ് ഇക്കാര്യം. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ നിഗമനം. പാക്കിസ്ഥാനില്‍നിന്നുള്ള യുവാക്കളെയാണു സംഘടന കൂടുതലായി റിക്രൂട്ട് ചെയ്യുന്നത്. ജയ്ഷ് ഇ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹുദീന്‍ എന്നീ സംഘടനകളും ഇന്ത്യയെ ലക്ഷ്യമിട്ട് പാക്കിസ്ഥാനില്‍ ഭീകര ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു.
Post Your Comments