India

ഇന്ത്യയുടെ ടൂറിസ്റ്റ് വിസാ കാലാവധി വര്‍ധിപ്പിക്കുന്നു

ദുബായ്: ഇന്ത്യയുടെ ടൂറിസ്റ്റ് വിസാ കാലാവധി വര്‍ധിപ്പിക്കുന്നു. 30 ദിവസമായിരുന്ന വിസാ കാലാവധി 90 ദിവസമായാണ് വര്‍ധിപ്പിക്കുന്നത്. ടൂറിസം വകുപ്പ്‌ അഡിഷ്‌ണല്‍ ഡയറക്‌ടര്‍ ജനറല്‍ ആര്‍ ജെ ഭട്‌നാകര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ടൂറിസ്‌റ്റുകളുടെ എണ്ണത്തിലുള്ള വര്‍ധനവു പ്രതിക്ഷിച്ചാണ് തീരുമാനം. ഇന്ത്യയില്‍ എത്തുന്ന ടൂറിസ്‌റ്റുകള്‍ക്കു മികച്ച സൗകാര്യങ്ങളാണു നല്‍കുന്നുതെന്നും അറബ്‌ അടക്കം 12 ഓളം ഭാഷകളില്‍ ഹെല്‍പ്പ്‌ ലൈന്‍ നമ്പരുകള്‍ നല്‍കിട്ടുണ്ടെന്നും വിസയുടെ കാലാവധി നീട്ടിയതു സഞ്ചാരികള്‍ക്ക്‌ ഏറെ ഗുണം ചെയ്യു അഡീഷ്‌ണല്‍ ഡയറക്‌ടര്‍ ആര്‍ ജെ ഭട്‌നാകര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button