India

ദാവൂദിന്റെ ആരോഗ്യ നിലയെക്കുറിച്ച് വിശ്വസ്തന്‍ ഛോട്ടാ ഷക്കീല്‍

ന്യൂഡല്‍ഹി: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം പൂര്‍ണ ആരോഗ്യവാനെന്ന് ദാവൂദിന്റെ വിശ്വസ്ത സഹായി ഛോട്ടാ ഷക്കീല്‍. ദാവൂദിനെപറ്റി ഇത്തരം അപവാദങ്ങള്‍ പരത്തുന്നത് തങ്ങളുടെ ഡി കമ്പനി തകര്‍ക്കാനെന്നും ഷക്കീല്‍ ആരോപിച്ചു. ദാവൂദ് കാലുകളില്‍ വ്രണം ബാധിച്ച് ചലിക്കാന്‍പോലും കഴിയാതിരിക്കുകയായാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ദാവൂദിന്റെ കാലുകള്‍ മുറിച്ചുമാറ്റേണ്ടി വരുമെന്നു ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കറാച്ചിയിലെ വീടിനടുത്തുള്ള സൈനികാശുപത്രിയിലാണ് ദാവൂദിന്റെ ചികിത്സ നടക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

അതേസമയം, ദാവൂദ് ആരോഗ്യവാനാണെന്ന കാര്യം ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗവും ശരിവയ്ക്കുന്നുണ്ട്‌.

shortlink

Post Your Comments


Back to top button