India

സഹപ്രവര്‍ത്തകന്‍ മോശമായി പെരുമാറി; യുവതി ഓടുന്ന വാനില്‍ നിന്ന് ചാടി മരിച്ചു

ബല്ലിയ : ഉത്തര്‍പ്രദേശില്‍ സഹപ്രവര്‍ത്തകന്‍ മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് യുവതി ഓടുന്ന വാഹനത്തില്‍ നിന്ന് ചാടി മരിച്ചു. മക്കള്‍ക്കൊപ്പം ടെമ്പോ വാനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് വാഹനത്തില്‍ നിന്നും ചാടിയത്. ബൈരിയ-ബല്ലിയ റോഡിലാണ് സംഭവം. റോഡില്‍ വീണ യുവതി തല്‍ക്ഷണം മരിച്ചു. രണ്ടരവയസുള്ള കുട്ടിയുമായാണ് യുവതി ചാടിയതെങ്കിലും കുട്ടി പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിക്കായി തെരച്ചില്‍ തുടരുകയാണ്. സംഭവം നടന്ന ഉടന്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിയെ വഴിയില്‍ ഇറക്കിവിട്ടശേഷം ഡ്രൈവര്‍ വാഹനവുമായി കടന്നു.

shortlink

Post Your Comments


Back to top button