ന്യൂഡല്‍ഹി: അഫ്സല് ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചതിന്റെ പേരില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, മുജീബ് ഗട്ടു എന്നിവര്‍ക്കെതിരേ നടപടി. ഉമര്‍ ഖാലിദിനെ ഒരു സെമസ്ററിലും മുജീബ് ഗട്ടുവിനെ രണ്ട് സെമസ്ററിലും ക്യാമ്പസില്‍നിന്നു പുറത്താക്കി. ഉമറിന് 20,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
കനയ്യകുമാറിന് 10,000 രൂപ പിഴയാണ് അച്ചടക്ക സമിതി വിധിച്ചിരിക്കുന്നത്. ഉമര്‍ ഖാലിദിനൊപ്പം ഡല്‍ഹി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ് ചെയ്ത അനിര്‍ബന്‍ ഭട്ടാചാര്യയെ ജൂലൈ 15 വരെ ക്യാമ്പസില്‍നിന്നു പുറത്താക്കി. കൂടാതെ, അടുത്ത അഞ്ചു വര്‍ഷത്തേക്ക് ജെഎന്‍യുവില്‍ ഏതെങ്കിലും കോഴ്സ് ചെയ്യുന്നതില്‍നിന്നു അദ്ദേഹത്തെ വിലക്കിയിട്ടുമുണ്ട്. മറ്റൊരു വിദ്യാര്‍ഥിയായ അശുതോഷിന് ജെഎന്‍യു ഹോസ്റലില്‍ ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയതിനു പുറമേ 20,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
ഫെബ്രുവരി ഒമ്പതിനായിരുന്നു ജെഎന്‍യുവില്‍ അഫ്സല് ഗുരു അനുസ്മരണ പരിപാടി നടന്നത്.
Post Your Comments