NewsIndia

റിസര്‍വ് ബാങ്ക് ഗവര്‍ണറും അവിടെ ജോലി ചെയ്യുന്ന ചില ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളവും; അവിശ്വസനീയമായ അന്തരം

ന്യൂഡല്‍ഹി: ശമ്പളക്കാര്യത്തില്‍ റിസര്‍വ് ബങ്ക് ഗവര്‍ണറെക്കാള്‍ ശമ്പളം പറ്റുന്നവര്‍ റിസര്‍വ് ബാങ്കിലുണ്ടെന്ന് വിവരാവകാശ രേഖ. ശമ്പളവും ആനുകൂല്യങ്ങളും ഉള്‍പ്പെടെ രഘുറാം രാജന്‍ പ്രതിമാസം കൈപ്പറ്റുന്നത് 1,98,700 രൂപയാണ്. എന്നാല്‍, ഉദ്യോഗസ്ഥരായ ഗോപാലകൃഷ്ണ സിതാറാം ഹെഗ്‌ഡെ (4,00,000), അണ്ണാമലൈ അരപ്പുള്ളി ഗൗണ്ടര്‍ (2,20,355), വി. കന്ദസ്വാമി (2,10,000) എന്നിവര്‍ രഘുറാം രാജനേക്കാള്‍ ശമ്പളം കൈപ്പറ്റുന്നവരാണ്.

അടിസ്ഥാന ശമ്പളവും, ഡിഎയും കൂടാതെയുള്ള ശമ്പളമാണ് ഹെഗ്‌ഡെയുടേതും കന്ദസ്വാമിയുടേതും. കഴിഞ്ഞ ജൂണ്‍-ജൂലൈ മാസങ്ങളിലെ കണക്കാണിത്. എന്നാല്‍ ഈ ഉദ്യോഗസ്ഥരുടെ പദവിയും ഇവര്‍ ഇപ്പോഴും തുടരുന്നുണ്ടോ എന്നതും വിവരാവകാശ രേഖയിലില്ല. റിസര്‍വ് ബാങ്കിലെ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന ശമ്പളം റിസര്‍വ് ബാങ്ക് ഗവര്‍ണറുടേതുതന്നെയാണ്. ആര്‍.ബി.ഐയുടെ വാര്‍ത്താവിനിമയ വകുപ്പ് പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ അല്‍പന കിലാവാലയുടെ ശമ്പളം നാലു ഡപ്യൂട്ടി ഗവര്‍ണര്‍മാരുടെയും പതിനൊന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെയും മീതെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button