Kerala

കേരളത്തിലെ ഹിന്ദു സ്ത്രീകള്‍ക്ക് കുരുമുളക് സ്‌പ്രേ വിതരണം ചെയ്ത് ഹിന്ദുവനിതാസംഘടന

വിശ്വ ഹിന്ദു പരിഷത്തിന്റെ വനിത സംഘടനയായ ദുര്‍ഗ വാഹിനി കേരളത്തിലെ ഹിന്ദു സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധിക്കുന്നതിനായി കുരുമുളക് സ്‌പ്രേ വിതരണം ചെയ്യുന്നു.ആദ്യഘട്ടമായി 23 ജില്ലാ കോഓഡിനേറ്റര്‍മാര്‍ക്ക് സ്‌പ്രേ വിതരണം ചെയ്തു.

സ്‌പ്രേ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനാണ് ആദ്യഘട്ടത്തില്‍ കോഡിനേറ്റര്‍മാര്‍ക്ക് മാത്രം നല്‍കുന്നത്. കോളെജ് വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ള 18 മുതല്‍ 20 വയസ്സുവരെയുള്ളവരാണ് കോഡിനേറ്റര്‍മാര്‍. മറ്റു സ്ത്രീകളെ സ്‌പ്രേയുടെ ഉപയോഗം കോഡിനേറ്റര്‍മാര്‍ പഠിപ്പിക്കും. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിക്കുന്നതു കാരണമാണ് സ്വയം പ്രതിരോധത്തിനായി സ്‌പ്രേ ഹിന്ദു സ്ത്രീകള്‍ക്ക് വിതരണം ചെയ്യുന്നത്.

shortlink

Post Your Comments


Back to top button