Kerala

വന്‍ പെണ്‍വാണിഭ സംഘം; രണ്ട് സ്ഥലങ്ങളില്‍ നിന്ന് 9 പേര്‍ അറസ്റ്റില്‍

പാലക്കാട്‌: ജില്ലയിലെ രണ്ടിടങ്ങളില്‍ നിന്നായി പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് 9 പേരെ പിടികൂടി. കിണാശ്ശേരി, പുതുശ്ശേരി എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. കിണാശ്ശേരി ആനപ്പുറംകാട്ടിലെ ഒരു വാടകവീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വര്‍ക്കല സ്വദേശി സുബൈര്‍ (43), വാടനാംകുറിശ്ശി സ്വദേശി സേതുമാധവന്‍ (42), തിരുവനന്തപുരം സ്വദേശി മെറിന്‍, പത്തനംതിട്ട സ്വദേശി സുധ എന്നിവരാണ്‌ പിടിയിലായത്.

പുതുശ്ശേരിയില്‍ ഒരു വാടകവീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്. മണ്ണാര്‍ക്കാട് സ്വദേശികളായ മുരളികൃഷ്ണന്‍, സിജ വടന്നൂര്‍ സ്വദേശികളായ അനു, വടക്കാഞ്ചേരി സ്വദേശി സുനിത ഒലവക്കോട് സ്വദേശി ലതിക എന്നിവരാണ് പിടിയിലായത്. ഇവിടെ നിന്ന് മുപ്പതിനായിരം രൂപയും മദ്യവും ആറു മൊബൈല്‍ ഫോണുകളും ഗര്‍ഭനിരോധന ഉറകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കസബ സി.ഐ. എം.ഐ. ഷാജിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

shortlink

Post Your Comments


Back to top button