മുംബൈ: ആഗോള ടെക്നോളജി കമ്പനിയായ ആപ്പിള്‍, ഇന്ത്യയില്‍ ഐഫോണുകളുടെ വില വര്‍ദ്ധിപ്പിച്ചു. ഐഫോണ്‍ 5 എസ്, ഐഫോണ്‍ 6 എസ് തുടങ്ങിയ മോഡലുകള്‍ക്കാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. 29 ശതമാനത്തോളം ആണ് വിലവര്‍ദ്ധന.
എന്നാല്‍ ആപ്പിള്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. മൊത്തം ചില്ലറ വിലയില്‍ അഥവാ എം.ആര്‍.പിയില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്ന് തന്നെയാണ് ആപ്പിളിന്‍റെ ഉറച്ച വാദം. ഇ-കൊമേഴ്സ് കമ്പനികള്‍ എം.ആര്‍.പിയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരെ നിയന്ത്രണം ഉണ്ടായ സാഹചര്യത്തില്‍ വില വര്‍ദ്ധിപ്പിച്ചതാകാം എന്നാണു നിഗമനം.
അതേസമയം, കമ്പനി ഈയിടെ അവതരിപ്പിച്ച ഐഫോണ്‍ എസ്.ഇ എന്ന മോഡലിന് വിപണിയില്‍ വേണ്ടത്ര സ്വീകാര്യത ലഭിക്കാത്തതാണ് മറ്റു മോഡലുകളുടെ വില വര്‍ദ്ധനയ്ക്ക് കാരണമായതെന്നും സൂചനകള്‍ ഉണ്ട്.
വിലവര്‍ധന പ്രാബല്യത്തില്‍ എത്തിയതോടെ 5 എസിന് 22,000 രൂപയും ഐഫോണ്‍ 6ന് 40000 രൂപയും 6 എസിന് 48000 രൂപയും ആകും.
Post Your Comments