Kerala

പെണ്‍കുട്ടിയെ പീഡിപ്പിച്ച വേദപാഠ അധ്യാപകന് തടവ് 

കൊച്ചി: സണ്‍‌ഡേ സ്കൂള്‍ പഠനത്തിനിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചിരുന്ന വേദപാഠ അധ്യാപകന് ജീവപര്യന്തം. കോതമംഗലം ഊരമന മേമുറി പടിയത്തു വീട്ടില്‍ അലക്‌സി (52)നെയാണ് കോടതി ശിക്ഷിച്ചത്. തടവിന് പുറമേ രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.

2012 ഫെബ്രുവരി മുതല്‍ ജൂലൈ വരെ അധ്യാപകന്‍ കുട്ടിയുടെ രാമമംഗലത്തെ വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് പരാതി. സമൂഹത്തിനും വിദ്യാര്‍ത്ഥികള്‍ക്കും മാതൃകയാകേണ്ടയാള്‍ ഇത്തരം കുറ്റം ചെയ്യുന്നത്‌ പൊറുക്കാനാവില്ലെന്നും സമൂഹത്തിന്‌ ദോഷമാണെന്നും കോടതി വിധിയില്‍ പറഞ്ഞു. . പിഴത്തുക പീഡനത്തിനിരയായ പെണ്‍കുട്ടിക്ക്‌ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

shortlink

Post Your Comments


Back to top button