Kerala

സഞ്ജുവിന് അര്‍ദ്ധ സെഞ്ച്വറി : ഡല്‍ഹിക്കു തകര്‍പ്പന്‍ വിജയം

മുംബൈ: മലയാളി താരം സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ച്വറി മികവില്‍ മുംബൈക്കെതിരെ ഡല്‍ഹിക്കു തകര്‍പ്പന്‍ വിജയം. നാലു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് ഉയര്‍ത്തിയ ഡല്‍ഹിക്കെതിരെ ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈക്ക് 20 ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് എടുക്കാനായത്.

48 പന്തില്‍ 60 റണ്‍സ് നേടിയ സഞ്ജു തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്. മികച്ച ഫോമിലായിരുന്ന രോഹിത്ത് ശര്‍മ (48 പന്തില്‍ 65) മുംബൈയ്ക്ക് ജയപ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറില്‍ റണ്ണൗട്ടാവുകയായിരുന്നു.

shortlink

Post Your Comments


Back to top button