KeralaNews

ബി.ജെ.പി അഞ്ചും ബി.ഡി.ജെ.എസ് നാല് സീറ്റിലും മുന്നില്‍- സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: കേരളത്തില്‍ ബി.ജെ.പി അഞ്ച് സീറ്റിലും സഖ്യകക്ഷിയായ ബി.ഡി.ജെ.എസ് നാല് സീറ്റിലും മുന്നിട്ട് നില്‍ക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. തിരുവനന്തപുരം സെന്‍ട്രല്‍, നേമം, വട്ടിയൂർക്കാവ്, കാസർകോട്, മഞ്ചേശ്വരം സീറ്റുകളില്‍ ബി.ജെ.പിയും കുട്ടനാട്, ഇടുക്കി, കോവളം, കയ്പമംഗലം സീറ്റുകളില്‍ ബി.ഡി.ജെ.എസും മുന്നേറുകയാണെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം നിയോഗിച്ച സ്വകാര്യ ഏജന്‍സി തയ്യാറാക്കിയ സര്‍വേ റിപ്പോര്‍ട്ട് പറയുന്നു.

വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനു 35% പേരുടെയും ടി.എൻ.സീമയ്ക്ക് 33% പേരുടെയും കെ.മുരളീധരന് 30% പേരുടെയും പിന്തുണയാണുള്ളത്. തിരുവനന്തപുരം മണ്ഡലത്തിൽ വി.എസ്.ശിവകുമാറിനേക്കാൾ ഒരുശതമാനം കൂടുതല്‍ പിന്തുണയുമായി ശ്രീശാന്ത്‌ ആണ് ഒന്നാമത്. 37% വോട്ടർമാരുടെ പിന്തുണയോടെ നേമത്തെ ബി.ജെ.പി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ ഏറെ മുന്നിലാണെന്നും സര്‍വേ പറയുന്നു.

shortlink

Post Your Comments


Back to top button