International

കൃത്രിമ ലിംഗം വെച്ച് ആള്‍മാറാട്ടം നടത്തി സെക്സില്‍ ഏര്‍പ്പെട്ട പെണ്‍കുട്ടിയ്ക്ക് ശിക്ഷ വിധിച്ചു

ലണ്ടന്‍: കൃത്രിമ ലിംഗം വെച്ച് ആള്‍മാറാട്ടം നടത്തിസെക്‌സില്‍ ഏര്‍പ്പെട്ട പെണ്‍കുട്ടിയ്ക്ക് തടവ്‌ ശിക്ഷ. ഗെയ്ല്‍ ന്യൂലാന്റ്(25) എന്ന പെണ്‍കുട്ടിയാണ് ശിക്ഷിക്കപ്പെട്ടത്. പുരുഷനാണെന്ന് തെറ്റിധരിച്ച് പ്രണയത്തിലായ സുഹൃത്തുമായി കൃത്രിമ പുരുഷലിംഗം വെച്ച് സെക്‌സില്‍ ഏര്‍പ്പെടുമ്പോഴാണ് ആള്‍മാറാട്ടം പിടിക്കപ്പെട്ടത്.

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം നടന്നത്. ഫേസ്ബുക്കിലെ വ്യാജ പ്രൊഫൈലിലൂടെയാണ് ഇവര്‍ പരിചയപ്പെടുന്നത്. പീന്നീട് അടുപ്പത്തിലായ ഇവര്‍ പലതവണ സെക്‌സില്‍ ഏര്‍പ്പെട്ടിരുന്നു. തലയ്ക്ക് സര്‍ജറി ചെയ്തതിനാല്‍ മുഖം എപ്പോഴും തുണിക്കൊണ്ട് മറച്ച് വെയ്ക്കുമായിരുന്നു. മുഖത്ത് കെട്ടിയ തുണി ഒരിക്കല്‍ അഴിച്ചുമാറ്റിയപ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം മനസ്സിലാകുന്നത്.

പത്ത് തവണയിലധികം സെക്‌സില്‍ ഏര്‍പ്പെട്ടിട്ടും സ്ത്രീയാണോ പുരുഷനാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കാതെ പോയത് വിചിത്രം തന്നെയാണെന്ന് കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button