KeralaNews

അമ്പിളി ഫാത്തിമ ഗുരുതരാവസ്ഥയില്‍

കോട്ടയം: ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയയായ അമ്പിളി ഫാത്തിമ ഗുരുതരാവസ്ഥയില്‍. പത്തുമാസം, മുന്‍പ് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. പത്തുമാസത്തോളം നടന്ന തുടര്‍ ചികിത്സയ്ക്കു ശേഷം കഴിഞ്ഞ മാസമാണ് അമ്പിളിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തത്തിലും ആന്തരികാവയവങ്ങളിലും ഉണ്ടായ ശക്തമായ അണുബാധയാണു ഇപ്പോള്‍ നില വഷളാകാന്‍ കാരണം. ശസ്ത്രക്രിയക്കു ശേഷം ഒരിക്കല്‍ അണുബാധയുണ്ടായെങ്കിലും മരുന്നുപയോഗിച്ച്‌ അണുബാധ ശമിപ്പിച്ചിരുന്നു.കഴിഞ്ഞ ഒരു മാസമായി അമ്പിളി കര്‍ശന നീരിക്ഷണത്തില്‍ ആയിരുന്നു എങ്കിലും കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ പനിയും ശ്വാസതടസവും നില വഷളാകാന്‍ കാരണമായി. തുടര്‍ന്നു കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ നില ഗുരുതരമായി തുടരുന്നു.

shortlink

Related Articles

Post Your Comments


Back to top button