NewsInternational

ഇന്ന്‍ ഭൗമദിനം; ഭൗമദിനത്തെക്കുറിച്ച് 5 വ്യത്യസ്തമായ കാര്യങ്ങള്‍; ഭൗമദിനത്തില്‍ പങ്കുചേരാനുള്ള 10 മാര്‍ഗ്ഗങ്ങള്‍!

ഏപ്രില്‍ 22, ഭൗമദിനത്തോടനുബന്ധിച്ച് 160 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കന്മാര്‍ ഇന്ന് പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ ഔദ്യോകികമായി ഒപ്പുവയ്ക്കും. ആഗോളതാപനത്തെ ചെറുക്കുക എന്ന ലക്ഷ്യം മുന്നില്‍നിര്‍ത്തി കഴിഞ്ഞ ഡിസംബറില്‍ പാരീസില്‍ വച്ചാണ് പ്രസ്തുത ഉടമ്പടി തയാറാക്കിയത്.

പാരീസ് ഉടമ്പടി ഔദ്യോകികമായി നിലവില്‍ വരുന്നതിനാല്‍ ഈ വര്‍ഷത്തെ ഭൗമദിനം, ഈയടുത്ത വര്‍ഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി മാറിയിരിക്കുന്നു. പാരീസ് ഉടമ്പടി പ്രകാരം ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസിലും താഴെയായി നിലനിര്‍ത്താന്‍ ലോകനേതാക്കള്‍ തീരുമാനമെടുത്തിട്ടുണ്ട്. വികസിത രാജ്യങ്ങള്‍ കാലാവസ്ഥാവ്യതിയാനം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി വികസ്വരരാജ്യങ്ങള്‍ക്ക് 2020-ഓടെ 100-ബില്ല്യണ്‍ ഡോളര്‍ പൊതു-സ്വകാര്യ മാര്‍ഗ്ഗങ്ങളിലൂടെ സംഭാവനയായി നല്‍കാനും ധാരണയായിട്ടുണ്ട്.

2016 ഭൗമദിന ആചരണത്തിന്‍റെ ഭാഗമായി ലോകമെങ്ങും 7.8-ബില്ല്യണ്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കും. ഫോസ്സില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക, നഗരങ്ങളെ 100 ശതമാനം “റിന്യൂവബിള്‍” ആക്കുക എന്നിവയും ഭൗമദിന ആചരണത്തിന്‍റെ ഭാഗമായി കൈക്കൊണ്ട തീരുമാനങ്ങളില്‍പ്പെടുന്നു.

1970 മുതലാണ്‌ ഭൗമദിനം ആചരിക്കാന്‍ തുടങ്ങിയത്. ഈ വര്‍ഷത്തെ ഭൗമദിനത്തോടനുബന്ധിച്ചുള്ള 5 വസ്തുതകള്‍ താഴെപ്പറയുന്നവയാണ്:

1. 1-ബില്ല്യണ്‍ ആളുകള്‍ ഈ വര്‍ഷത്തെ ഭൗമദിന ആഘോഷങ്ങളില്‍ പങ്കുചേരും
2. ചന്ദ്രനിലേക്ക് യാത്രചെയ്ത വേളയില്‍ അപ്പോളോ-17 ബഹിരാകാശവാഹനം എടുത്ത ഭൂമിയുടെ ചിത്രം ആലേഖനം ചെയ്ത ഔദ്യോകിക പതാക ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ മുഖ്യആകര്‍ഷണമാണ്.
3. 1970-ലെ ആദ്യ ഭൗമദിനത്തില്‍ 20-മില്യണ്‍ ആളുകളാണ് പങ്കെടുത്തത്.
4. ഭൗമദിനത്തിന്‍റെ പേര്, ദിനം എന്നിവ എങ്ങനെ തിരഞ്ഞെടുക്കപ്പെട്ടു എന്ന് ആര്‍ക്കും അറിയില്ല. കാരണം സംഘാടകര്‍ക്ക് ഇവയെപ്പറ്റി ഓര്‍മ്മയില്ലത്രേ
5. 2008-ല്‍ ഡിസ്നി ഡിസ്നി നേച്ചര്‍ എന്നപേരില്‍ ഒരു ചാനല്‍ ആരംഭിച്ചു. ഈ ചാനലില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഡോക്യുമെന്‍ററികള്‍ മാത്രമാണ് പ്രദര്‍ശിപ്പിക്കുക

ഭൗമദിനത്തില്‍ നാം ഓരോരുത്തര്‍ക്കും പങ്കുചേരാന്‍ ഇനിപ്പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍ മതി:

1. ജോലിക്ക് പോകുന്നവര്‍ സൈക്കിളിലോ, പബ്ലിക് ട്രാന്‍സ്പോര്‍ട്ടിലോ യാത്രചെയ്യുക
2. പുനരുപയോഗിക്കാവുന്ന കോഫി-ടീ കപ്പുകള്‍ ഉപയോഗിക്കുക
3. പുനഃചംക്രമണം ഉറപ്പാക്കുക
4. പേപ്പറുകള്‍ പരമാവധി ഒഴിവാക്കുക
5. ഷോപ്പിംഗിനു പോകുന്നവര്‍ സ്വന്തമായി കാരി ബാഗുകള്‍ കൊണ്ടുപോകുക, അവ പുനരുപയോഗിക്കുക
6. മരങ്ങള്‍ നടുക
7. ആഴ്ചയില്‍ ഒരു ദിവസം എങ്കിലും പാല്‍, ഇറച്ചി ഇവ ഒഴിവാക്കുക
8. പുനരുപയോഗിക്കാവുന്ന വാട്ടര്‍ ബോട്ടില്‍ ശീലമാക്കുക
9. ഗൂഗിള്‍ ക്രോം എര്‍ത്ത് മോഡ് എക്സ്റ്റന്‍ഷന്‍ വഴി നമ്മുടെ ഊര്‍ജ്ജ ഉപഭോഗം നിരീക്ഷണത്തില്‍ നിര്‍ത്തുക
10. തദ്ദേശീയമായ ഉത്പന്നങ്ങള്‍ വാങ്ങുക, ഉപയോഗിക്കുക

കടപ്പാട്: ദി ടെലിഗ്രാഫ്

shortlink

Post Your Comments


Back to top button