Kerala

ഉരുളയ്ക്കുപ്പേരി: സുധീരനെ കണക്കറ്റ് പരിഹസിച്ച് വി.എസ്

തിരുവനന്തപുരം: എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആദ്യം ശരിയാക്കുന്നത് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെയായിരിക്കുമെന്ന കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്റെ പ്രസ്താവനയ്ക്ക് ചുട്ട മറുപടിയുമായി വി.എസ്. എൽ.ഡി.എഫ്. അധികാരത്തിൽ വന്നാൽ എന്റെ പാർട്ടി എന്നെ ശരിപ്പെടുത്തിക്കളയും എന്നാണ് സുധീരൻ വലിയ വായിൽ നിലവിളിക്കുന്നത്. എന്നാല്‍ തനിക്കില്ലാത്ത ആശങ്കയാണ് സുധീരനുള്ളതെന്നും ഇതിനു പിന്നിലെ പിന്നിലെ രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയുന്നുവെന്നും വി.എസ് ഫേസ്ബുക്കില്‍ കുറിച്ചു.

സുധീരന്റെ കോൺഗ്രസിലേയും യൂ.ഡി.എഫ്.-ലേയും അവസ്ഥ സഹതാപത്തോടെയാണ് ജനങ്ങള്‍ കാണുന്നത്. ഉമ്മൻ ചാണ്ടിയും, കുഞ്ഞാലികുട്ടിയും കൂട്ടാളികളും ചേർന്ന് ഒരു മൂലയ്ക്ക് ഒതുക്കിക്കിയിരിത്തിയിരിക്കുന്ന ആളാണ് വി.എം. സുധീരൻ. യൂ .ഡി .എഫ് . എന്ന തരികിട സർക്കസ് കമ്പനിയിലെ ഒരു സഹായി മാത്രമാണ് സുധീരനെന്നും വി.എസ് പരിഹസിച്ചു. ആദർശത്തിന്റെ പൊയ്മുഖം അണിഞ്ഞ് അദ്ദേഹം കാണികളെ കുടുകുടാ ചിരിപ്പിക്കുന്നുവെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

വി.എസിന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

വി.എം. സുധീരന്റെ വിചിത്ര വേഷങ്ങൾ!

കെ.പി.സി.സി. പ്രസിഡന്റ് ശ്രീ വി.എം. സുധീരന് എന്നോടുള്ള സ്നേഹം വർദ്ധിച്ചു വരികയാണ്. യൂ.ഡി.എഫ്. നേതാക്കളിലും ഈ പ്രവണത കാണുന്നുണ്ട്. എന്നാൽ ‘സ്നേഹരോഗം’ കലശലായിരിക്കുന്നത് സുധീരനിലാണ്.

എൽ.ഡി.എഫ്. അധികാരത്തിൽ വന്നാൽ എന്റെ പാർട്ടി എന്നെ ശരിപ്പെടുത്തിക്കളയും എന്നാണ് സുധീരൻ വലിയ വായിൽ നിലവിളിക്കുന്നത്. എനിക്കില്ലാത്ത ആശങ്കയാണ് ഈ സുഹൃത്തിന് എന്റെ കാര്യത്തിലുള്ളത്. ഈ സ്നേഹപ്രകടനത്തിന് പിന്നിലെ രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയുന്നു. എന്ന് മാത്രമല്ല, സുധീരന്റെ കോൺഗ്രസിലേയും യൂ.ഡി.എഫ്.-ലേയും അവസ്ഥ സഹതാപത്തോടെ അവർ കാണുകയും ചെയ്യുന്നു. ഉമ്മൻ ചാണ്ടിയും, കുഞ്ഞാലികുട്ടിയും കൂട്ടാളികളും ചേർന്ന് ഒരു മൂലയ്ക്ക് ഒതുക്കിക്കിയിരിത്തിയിരിക്കുന്ന ആളാണ് വി.എം. സുധീരൻ. യൂ .ഡി .എഫ് . എന്ന തരികിട സർക്കസ് കമ്പനിയിലെ ഒരു സഹായി മാത്രമാണ് വി.എം. സുധീരൻ. ആദർശത്തിന്റെ പൊയ്മുഖം അണിഞ്ഞ് അദ്ദേഹം കാണികളെ കുടുകുടാ ചിരിപ്പിക്കുന്നു!

shortlink

Related Articles

Post Your Comments

Related Articles


Back to top button