KeralaNews

ആദിവാസി പെണ്‍കുട്ടിയുടെ ആത്മഹത്യ: പുതിയ വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ അച്ഛന്‍

പേരാവൂര്‍: വിശപ്പു സഹിക്കാനാവാതെ ആത്മഹത്യ ചെയ്യുന്നുവെന്ന് കുറിപ്പെഴുതി വച്ചശേഷം ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി പെണ്‍കുട്ടിയുടെ പിതാവ്. തന്റെ മകള്‍ ആത്മഹത്യ ചെയ്തത് പട്ടിണി മൂലമല്ലെന്ന് പിതാവ് പൊരുന്നന്‍ രവി വെളിപ്പെടുത്തി. വീട്ടില്‍ പട്ടിണികിടക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പട്ടിണി മൂലമല്ല പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. 

VIDEO COURTESY : ASIANET NEWS

കണിച്ചാര്‍ പഞ്ചായത്തിലെ ചെങ്ങോത്ത് പൊരുന്നന്‍ രവിയുടെയും മോളിയുടെയും മകള്‍ ശ്രുതിമോളാ(15)ണ് വിശപ്പ് സഹിക്കാനാകാതെ വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. കേളകം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാംക്ളാസ് വിദ്യാര്‍ഥിനിയാണ്. ബുധനാഴ്ച വൈകിട്ടാണ് ശ്രുതിമോളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്നും ഇനിയും വിശപ്പ് സഹിക്കാന്‍ കഴിയില്ലെന്നും എഴുതിവെച്ചശേഷമാണ് ശ്രുതിമോള്‍ ജീവനൊടുക്കിയത്.

ശ്രുതിയും അച്ഛമ്മ ഉപ്പാട്ടിയുമായിരുന്നു കുറേ ദിവസമായി വീട്ടിലുണ്ടായിരുന്നത്. കശുവണ്ടി സീസണായതിനാല്‍ രവിയും മോളിയും ഇളയ മകന്‍ അക്ഷയും കൊട്ടിയൂര്‍ പന്ന്യാംമലയിലെ കശുമാവ് തോട്ടത്തില്‍ കശുവണ്ടി പെറുക്കാന്‍ പോയിരുന്നു. പ്രമേഹരോഗിയായ അച്ഛമ്മ കിടന്നുറങ്ങിയ സമയത്താണ് ശ്രുതി തൂങ്ങിമരിച്ചതെന്ന് കരുതുന്നു. നോട്ട്ബുക്കില്‍ മരണക്കുറിപ്പെഴുതി മേശപ്പുറത്ത് വച്ചിരുന്നത് പൊലീസ് കണ്ടെടുത്തു. ശ്രുതിമോളുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button