Kerala

കൂത്തുപറമ്പ് ബി.ജെ.പി സ്ഥാനാര്‍ഥിയുടെ വാഹനത്തിന് നേരെ ആക്രമണം

കൂത്ത്പറമ്പ് : കൂത്ത് പറമ്പ് നിയോജകമണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥി സദാനന്ദൻ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണ വാഹനത്തിന് നേരെ ആക്രമണം. മാനന്തേരിയില്‍ വച്ചാണ് ആക്രമണമുണ്ടായത്. അക്രമികൾ വാഹനത്തിന്റെ ഗ്ലാസ്സുകൾ തകര്‍ക്കുകയും ടയര്‍ കുത്തിക്കീറി നശിപ്പിക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നില്‍ സി.പി.എം ആണെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ ജില്ലയിൽ പ്രതിഷേധ പ്രകടനം നടക്കും.

shortlink

Post Your Comments


Back to top button