വാഷിങ്ടണ്‍: ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുമായി കൂടുതല്‍ സഹകരണത്തിന് യുഎസ് ഒരുങ്ങുന്നതിനിടെ, സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുവാന്‍ ഇന്ത്യന്‍ സഹായം തേടുന്ന സര്‍ക്കാര്‍ നീക്കത്തിനെ എതിര്‍ത്ത് യു എസിലെ സ്വകാര്യ കമ്പനികള്‍. യുഎസ് നിര്‍മിത സാറ്റലൈറ്റുകളെ ഭ്രമണപഥത്തിലെത്തിക്കുന്നതിന് താരതമ്യേന ചെലവുകുറഞ്ഞ ഐ.എസ്.ആര്‍. ഓയുടെ റോക്കറ്റുകളെ ആശ്രയിക്കുന്നതിനെതിരെയാണ് രാജ്യത്തെ സ്വകാര്യ കമ്പനികളുടെ നീക്കം.
വളര്‍ച്ചയുടെ പാതയിലുള്ള യു എസ് സ്വകാര്യ ബഹിരാകാശ ഗവേഷണ കമ്പനികളെ ഇന്ത്യയുമായുള്ള സഹകരണം പിന്നിലാക്കുമെന്നതാണ് എതിര്‍പ്പിന് മുഖ്യകാരണം. തീരെ ചെലവുകുറഞ്ഞ രീതിയില്‍ സാറ്റലൈറ്റുകളെ ഭ്രമണപഥത്തിലെത്തിക്കുന്ന ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്‌ആര്‍ഒയോട് മല്‍സരിക്കുന്നത് തങ്ങളെ സംബന്ധിച്ചിടത്തോളെ ഏതാണ്ട് അസാധ്യമാണെന്നാണ് യുഎസിലെ സ്വകാര്യ കമ്പനികളുടെ വിലയിരുത്തല്‍. ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്ന വന്‍തോതിലുള്ള സബ്സിഡിയാണ് തീരെ ചെലവില്ലാതെ ബഹിരാകാശ പ്രോജക്ടുകള്‍ ഏറ്റെടുക്കാന്‍ ഐഎസ്‌ആര്‍ഒയെ പ്രാപ്തരാക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുമായി ഈ രംഗത്ത് യുഎസ് സര്‍ക്കാര്‍ സഹകരിക്കുന്നത് തങ്ങളുടെ വളര്‍ച്ചയെ ബാധിക്കുമെന്നാണ് സ്വകാര്യ കമ്പനികളുടെ പരാതി.
Post Your Comments