Kerala

വെടിക്കെട്ടപകടം: മുഖ്യ കരാറുകാരന്‍ അറസ്റ്റില്‍

കൊല്ലം: ദുരന്തത്തില്‍ കലാശിച്ച രവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ടിന്റെ മുഖ്യ കരാറുകാരന്‍ വർക്കല കൃഷ്ണൻകുട്ടിയും ഭാര്യയും അറസ്റ്റില്‍. കൊല്ലം പാരിപ്പള്ളി പൊലീസ്റ്റേഷനിലെത്തി ഇരുവരും കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം.ഭാര്യ അനാർക്കലിയുടെ പേരിലായിരുന്നു ലൈസൻസ്. അതിനാലാണ് ഇവരും കീഴടങ്ങിയത്. വെടിക്കെട്ട് അപകടത്തിനു ശേഷം ഇരുവരും ഒളിവിലായിരുന്നു. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയെങ്കിലും പരിഗണിച്ചിരുന്നില്ല.

നേരത്തെ രണ്ട് തവണ ഇവരെ ക്രൈംബ്രാഞ്ച് പിടികൂടാന്‍ ശ്രമിച്ചെങ്കിലും പോലീസ് സംഘമെത്തിയപ്പോഴേക്കും ഇരുവരും രക്ഷപ്പെടുകയായിരുന്നു.

shortlink

Post Your Comments


Back to top button