വാഷിംഗ്ടണ്‍: ജൂണില്‍ അമേരിക്ക സന്ദര്‍ശിക്കാനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത യോഗത്തില്‍ പ്രസംഗിക്കാന്‍ ക്ഷണിക്കണമെന്ന് അംഗങ്ങള്‍. ഈ ആവശ്യം ഉന്നയിച്ച് നാല് അംഗങ്ങള്‍ ജനപ്രതിനിധി സഭാ സ്പീക്കര്‍ പോള്‍ റയാന് കത്ത് നല്‍കി. തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും ജൂണ്‍ ഏഴിനും എട്ടിനുമായിരിക്കും മോദിയുടെ യു.എസില്‍ സന്ദര്‍ശനമെന്നാണ് സൂചന. ഈ സമയത്ത് മോഡിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കണമെന്നാണ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതിരോധം, ദുരിതാശ്വാസം, ബഹിരാകാശ സഹകരണം തുടങ്ങി പല മേഖലകളിലും ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന് ഇത് ഉപകരിക്കുമെന്നും മോദിയുമായി നേരിട്ട് സംവദിക്കുന്നിതിന് അംഗങ്ങള്‍ അവസരം ലഭിക്കുമെന്നും അംഗങ്ങള്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രിയായശേഷം മോഡി നടത്തുന്ന നാലാമത്തെ യു.എസ് സന്ദര്‍ശനമാണ് ജൂണില്‍ നടക്കാനിരിക്കുന്നത്. മോദിയുടെ ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനവുമാണിതെന്ന പ്രത്യേകതയുമുണ്ട്. യു.എസ് പ്രസിഡന്റ് ബരാക് ഒബാമ രണ്ടു തവണയാണ് ഇന്ത്യയില്‍ വന്നിട്ടുള്ളത്. 2010 നവംബറില്‍ മന്‍മോഹന്‍ സിംഗിന്റെ കാലത്തും 2015 ലെ റിപ്പബ്ലിക് ദിന ചടങ്ങിലുമായിരുന്നു ഒബാമയുടെ സന്ദര്‍ശനം.
Post Your Comments