NewsHealth & FitnessTechnology

റോക്കറ്റ് നിര്‍മ്മാണത്തിനുള്ള വസ്തുക്കളില്‍ നിന്ന് ഹൃദയം മാറ്റിവയ്ക്കലിനെ സഹായിക്കുന്ന ചിലവുകുറഞ്ഞ ഉപകരണം വികസിപ്പിച്ച് മാതൃകയായി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍!

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ (ഐഎസ്ആര്‍ഒ) ശാസ്ത്രജ്ഞന്‍മാര്‍ റോക്കറ്റ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന വസ്തുക്കളും സാങ്കേതികവിദ്യയുമുപയോഗിച്ച് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ സമയത്ത് രക്തം പമ്പ് ചെയ്യാന്‍ ഉപയോഗിക്കാവുന്ന ചെറിയ ഉപകരണം വികസിപ്പിച്ചു. കൃത്രിമഹൃദയ നിര്‍മ്മാണത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായാണ് ഇതിനെ കാണുന്നത്.

പൂര്‍ണ്ണമായും ഇന്ത്യന്‍ സാങ്കേതിക വിദ്യയാല്‍ വികസിപ്പിച്ച ഹൃദയത്തിന്‍റെ ഇടതു കീഴറയുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ഈ ഉപകരണത്തിന് 100 ഗ്രാം മാത്രമേ ഭാരമുള്ളൂ. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരില്‍ ഹൃദയത്തിന്‍റെ രക്തം പമ്പ് ചെയ്യേണ്ട ഭാഗത്തിന്‍റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ ഈ ഉപകരണത്തിന് കഴിയും.

ഇപ്പോള്‍ മൃഗങ്ങളില്‍ ഈ ഉപകരണം ഘടിപ്പിച്ചുള്ള പരീക്ഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഏതാനും വര്‍ഷങ്ങളുടെ പരീക്ഷണനിരീക്ഷണങ്ങള്‍ക്കു ശേഷമേ മനുഷ്യരില്‍ ഈ ഉപകരണം ഉപയുക്തമാക്കാവുന്ന രീതിയില്‍ ആക്കിയെടുക്കാന്‍ കഴിയുകയുള്ളൂ. തിരുവനന്തപുരത്തെ ഒരു ആശുപത്രിയില്‍ 5 പന്നികളില്‍ ഈ ഉപകരണം ഘടിപ്പിച്ച് 6-മണിക്കൂര്‍ നേരം നടത്തിയ പരീക്ഷണം വിജയമായിരുന്നു.

ബയോ-കോംപാറ്റിബിള്‍ ടൈറ്റാനിയം അലോയ് ഉപയോഗിച്ചു നിര്‍മ്മിക്കുന്ന ഈ ഉപകരണത്തിന് ഒരു മിനിറ്റില്‍ 3 മുതല്‍ 5 വരെ ലിറ്റര്‍ രക്തം പമ്പ് ചെയ്യാനുള്ള ശേഷിയുണ്ട്. ഇറക്കുമതി ചെയ്യാവുന്ന ഇതേരീതിയിലുള്ള ഉപകരണങ്ങള്‍ക്ക് കോടിക്കണക്കിന് രൂപ വിലയാകുമ്പോള്‍, ഐഎസ്ആര്‍ഒ-യുടെ ഉപകരണത്തിന് 1.25-ലക്ഷം രൂപയേ ചിലവു വരൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button