International

ലൈംഗിക അടിമകളാകാൻ വിസമ്മതിച്ച 250 സ്ത്രീകളെ ഭീകരര്‍ കൊലപ്പെടുത്തി

മൊസൂൾ:ലൈംഗിക അടിമകളാകാൻ സമ്മതിക്കാത്തതിനെ തുടർന്ന് 250 സ്ത്രീകളെ ഐ.എസ് ഭീകരര്‍ കൊലപ്പെടുത്തി. ഭീകരരുടെ ശാരീരികാവശ്യങ്ങൾ നിറവേറ്റുന്നതിനായി താൽക്കാലിക വിവാഹം കഴിക്കുന്നതിനെ സ്ത്രീകൾ എതിർത്തതിനെ തുടർന്നാണ് അവരെ കൊലപ്പെടുത്തിയതെന്ന് കർദ്ദിസ്ഥാൻ ഡെമോക്രാറ്റിക്ക് പാർട്ടി പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വിവാഹത്തിന് വിസമ്മതിച്ച സ്ത്രീകളെയും അവരുടെ കുടുംബത്തെയും വധിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. വടക്കൻ ഇറാഖിൽ കർശന നിയന്ത്രണങ്ങളാണ് ഐ.എസ് കൊണ്ടുവന്നിട്ടുള്ളത്. ഇവിടെ സ്ത്രീകൾക്ക് സ്വന്തമായി പങ്കാളിയെ തെരഞ്ഞെടുക്കാൻ അവകാശമില്ല. സ്ത്രീകൾ പുറത്തുപോകുമ്പോൾ ദേഹം മുഴുവൻ വസ്ത്രധാരണം ചെയ്യണമെന്നും നിബന്ധനയുണ്ട്.

shortlink

Post Your Comments


Back to top button