India

ടൈം മാഗസിന്‍ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് 6 പേര്‍

ന്യൂഡല്‍ഹി: ടൈം മാഗസില്‍ പുറത്തിറക്കിയ സ്വാദീനമുള്ള വ്യക്തികളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് 6 പേര്‍‍. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍, ടെന്നീസ് താരം സാനിയ മിര്‍സ, ബോളിവുഡ് താരം പ്രിയങ്ക ചോപ്ര, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ, ഫ്‌ളിപ്കാര്‍ട്ട് സ്ഥാപകരായ ബിന്നി ബന്‍സാല്‍, സച്ചിന്‍ ബന്‍സാല്‍ എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി സാധ്യത പട്ടികയില്‍ ഇടംനേടിയിരുന്നുവെങ്കിലും അന്തിമപട്ടികയില്‍ ഇടംനേടിയില്ല.

ഫ്രാന്‍സിസ് മാര്‍പാപ്പ, മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ഇദ്ദേഹത്തിന്റെ ഭാര്യ പ്രിസില്ല, വ്‌ളാദിമര്‍ പുടിന്‍, ബറാക് ഒബാമ, ഫ്രാന്‍സ്വ ഒളാന്ദ്, ഹില്ലരി ക്ലിന്റണ്‍, ഷീ ചിന്‍പിങ്, ലിയണാറഡോ ഡികാപ്രിയോ എന്നിവരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button