കാലിഫോര്‍ണിയ: മുന്‍ പ്രൊഫഷണല്‍ ഡബ്ല്യൂ. ഡബ്ല്യൂ.ഇ റെസ്‌ലിംഗ് താരവും അമേരിക്കന്‍ നീലച്ചിത്ര നടിയുമായ ചൈനയെ മരിച്ചനിലയില്‍ കണ്ടെത്തി. 46 കാരിയായ താരത്തിന്റെ മരണം ഇവരുടെ മനേജറാണ് ട്വിറ്ററിലൂടെ അറിയിച്ചത്. അടുത്തിടെ ജപ്പാനില്‍ നിന്നും മടങ്ങിയെത്തിയ നടിയെ കാലിഫോര്‍ണിയ റെഡോന്‍ഡോ ബീച്ചിന് സമീപത്തെ വസതിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ചൈന കാണാതെ അന്വേഷിച്ചെത്തിയ സുഹൃത്താണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സുഹൃത്ത് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ കുറെ ദിവസമായി ഫോണ്‍ ചെയ്തിട്ടും മറുപടിയൊന്നും ലഭിക്കാത്തത് കൊണ്ടാണ് സുഹൃത്ത് തിരക്കിയെത്തിയാതെന്ന് റെഡോന്‍ഡോ ബീച്ച് പോലീസ് പറഞ്ഞു.
ഈ ആഴ്ച്ച ആദ്യം ഫ്രെഷ് ഫുഡ് ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ച് ഒരു 13 മിനിറ്റ് വീഡിയോ ചൈന യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു.
ജോവാന്‍ ലോറര്‍ എന്നാണ് ചൈനയുടെ യഥാര്‍ത്ഥപേര്. ആത്മഹത്യയുടെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.
Post Your Comments