ഇടതു വലതു മുന്നണികളാണ് തന്നെ എൻഡിഎക്കാരിയാക്കിയതെന്ന് ആദിവാസി സമരനേതാവ് സി.കെ.ജാനു.സെക്രട്ടേറിയറ്റ് പടിക്കലല്ല, നിയമസഭയുടെ അകത്ത് സമരം നടത്താനാണ് ആദിവാസികൾക്ക് ഇനി ആൾ വേണ്ടത്. അതിനു വേണ്ടിയാണ് ഞാൻ ബത്തേരിയിൽ എൻഡിഎയുടെ പിന്തുണയോടെ മത്സരിക്കുന്നത്. കേരളത്തിൽ ആദിവാസികൾ പുഴുക്കളെപ്പോലെ കഴിയുമ്പോഴാണ് ഇടത് വലതുമുന്നണികൾ ഉത്തരേന്ത്യയിലെ കാര്യം പറയുന്നത്.
ഇവിടുത്തെ കാര്യം പറഞ്ഞാൽ ലാറ്റിനമേരിക്കയുടെയും ക്യൂബയുടെയുമൊക്കെ കാര്യം പറഞ്ഞ് പറ്റിക്കുന്ന പരിപാടി ഇനി നടക്കില്ല. ആദർശം പറഞ്ഞാലൊന്നും ആദിവാസിക്ക് ആഹാരം കിട്ടില്ല. ആരും വിട്ടു പോകില്ല. എല്ലാവരും തിരിച്ചറിയും. 26 കൊല്ലമായി ഞാൻ സമരം ചെയ്യുന്നു. ആദിവാസികൾ അധികാരത്തിലെത്തിയാലേ അവരുടെ കാര്യം രക്ഷപെടു. ബത്തേരിയില്‍ നൂറ്റിയൊന്ന് ശതമാനം ജയിക്കും എന്നുറപ്പുണ്ട്.ആദിവാസികള്‍ക്ക് ഇന്നും ഭൂമിയും ഭക്ഷണവും കിട്ടാക്കനിയാണ്.
കേരളത്തിലെ ദളിതരുടെ യഥാർത്ഥ പ്രശ്നങ്ങൾ മറച്ചുവെക്കുന്നതാണ് ഫാസിസം.ജെആര്‍എസ് സംസ്ഥാന അദ്ധ്യക്ഷയും എന്‍ഡിഎ യുടെ ബത്തേരി മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ സി.കെ.ജാനു മാധ്യമങ്ങളോട് പറഞ്ഞു.ഫാസിസം നടപ്പാക്കുന്ന കാര്യത്തില്‍ ഇടത്-വലത് മുന്നണികള്‍ ഒട്ടും പിന്നിലല്ലെന്നും വനവാസികളെയും ദളിതരെയും രാഷ്ട്രീയ കക്ഷിയായി അംഗീകരിക്കാന്‍പോലും ഇടത്-വലത് മുന്നണികള്‍ക്കായില്ല എന്നും അവര്‍ പറഞ്ഞു
Post Your Comments