ന്യൂഡൽഹി:ഇസ്രത് ജഹാന്‍ കേസില്‍ ചിദംബരത്തിനു പിന്നാലെ മുൻ യുപിഎ ആഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിന്ടെയ്ക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് രേഖകൾ.ഏറ്റുമുട്ടലന്വേഷിച്ച സി ബി ഐ സംഘത്തിനു മുന്നിൽ , മുംബൈ സ്വദേശി ഇസ്രത് ജഹാൻ പാക് ഭീകര സംഘടനയായ ലഷ്കറെ തോയിബയുടെ അംഗമാണെന്ന വിവരം വെളിപ്പെടുത്തുന്നതിന് എൻ ഐ എ ഉദ്യോഗസ്ഥരെ സുശീൽ കുമാർ ഷിൻഡേ വിലക്കിയെന്നുള്ള വിവരം പുറത്ത് വന്നു.
പാക് ഭീകരനായ ഡേവിഡ് കോൾമാൻ ഹെഡ് ലിയെ അമേരിക്കയിൽ ലൊകനാഥ് ബെഹറയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോഴാണ് ഇസ്രാത് ജഹാൻ ലഷ്കാർ തൊയിബ അംഗം ആണെന്ന വിവരം ലഭിച്ചത്. ഇന്ത്യയില തിരിച്ചെത്തിയ ബെഹറ ഇതുകാട്ടി ആാഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നല്കി. പിന്നീട് ഏറ്റുമുട്ടൽ അന്വേഷിച്ച സി ബി ഐ സംഘം ബെഹരയോടു മൊഴി നല്കാൻ ആവശ്യപ്പെട്ടപ്പോൾ ഇസ്രത്തിനെ കുറിച്ചുള്ള വിവരങ്ങൾ മറച്ചു വെക്കാൻ ബെഹറയോടു സുശീൽകുമാർ ഷിണ്ടെ ആവശ്യപ്പെടുകയായിരുന്നു. ഇത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയെ സംശയത്തിന്റെ നിഴലിൽ നിർത്താനായിരുന്നു എന്നാണു വിവരം.
ഇഷ്രത് ജഹാൻ കേസ് ദുർബലപ്പെടുത്താനുള്ള സർക്കാരിന്റെ മനപൂർവമുള്ള ഇടപെടലായാണ് ഇത് ഇപ്പോൾ നിയമ വിദഗ്ധർ കാണുന്നത്.അന്നത്തെ കേന്ദ്ര സർക്കാർ ആദ്യം ഗുജറാത്ത് ഹൈക്കോ ടതിയിൽ സമര്പ്പിച്ച സത്യവാങ്ങ്മൂലത്തിൽ ഇഷ്രത് ജഹാൻ എന്ന പെൺകുട്ടി ഒരു ലഷ്കർ പ്രവർത്തക ആണെന്ന് സമ്മതിച്ചിരുന്നു. എന്നാൽ പിന്നീട് രണ്ടാമതൊരു ‘തിരുത്തിയ’ സത്യവാങ്ങ്മൂലം കൂടി സമർപ്പിക്കപ്പെട്ടു. അതിൽ നേരത്തെ പറഞ്ഞത്തിനു കടക വിരുദ്ധമായിയുള്ള കാര്യങ്ങളാണ് പ്രതിപാദിച്ചിരിക്കുന്നത്.” അന്നത്തെ ആഭ്യന്തര മന്ത്രി ചിദംബരമാണ് ഈ തിരുത്തലുകൾ തന്റെ ഒപ്പോടെ ആയിരുന്നു നല്കിയത്. ഇതാണ് ഇപ്പോൾ അന്വേഷണ വിധേയമാക്കുന്നത്.
Post Your Comments