IndiaNews

പഞ്ചാബില്‍ 8 മാസം പ്രായമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത നരാധമന് നേരേ കുട്ടിയുടെ പിതാവിന്‍റെ കോപാഗ്നി

പഞ്ചാബിലെ ഭട്ടിണ്ട ജില്ലയില്‍ 8 മാസം പ്രായമായ പിഞ്ചുപെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത നരാധമനെ പെണ്‍കുഞ്ഞിന്‍റെ പിതാവ് ശിക്ഷിച്ചത് അവന്‍റെ രണ്ടു കൈത്തണ്ടകളും അരിഞ്ഞെറിഞ്ഞ്.

2014-ഏപ്രിലിലാണ് 17-കാരനായ അപരാധി 8 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത സംഭവം ഉണ്ടായത്.

കോട്ലി അബ്ലു ഗ്രാമക്കാരായ കുറ്റവാളിയും പെണ്‍കുഞ്ഞിന്‍റെ പിതാവും ഭട്ടിണ്ട ജില്ലാക്കോടതിയില്‍ കേസിന്‍റെ വിചാരണയ്ക്കു ശേഷം മടങ്ങുകയായിരുന്നു. കേസില്‍ ഒത്തുതീര്‍പ്പിനെക്കുറിച്ച്
സംസാരിക്കാം എന്നു പറഞ്ഞ് പെണ്‍കുഞ്ഞിന്‍റെ പിതാവ് കുറ്റവാളിയെ തന്‍റെ മോട്ടോര്‍ സൈക്കിളിന്‍റെ പിറകില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.

ജുംബ ഗ്രാമത്തിനു സമീപം വച്ച് കുറ്റവാളിയായ യുവാവിനെ പെണ്‍കുഞ്ഞിന്‍റെ പിതാവ് ഒരു മരത്തില്‍ കെട്ടിയിട്ട ശേഷം രണ്ട് കൈകളും കൈമുട്ടിനു താഴെ വച്ച് മുറിച്ചു കളയുകയായിരുന്നു.
ഇതുകൂടാതെ മറ്റു മുറിവുകളും യുവാവിന്‍റെ ദേഹത്ത് ഏല്‍പ്പിച്ച ശേഷമാണ് പെണ്‍കുഞ്ഞിന്‍റെ പിതാവ് സ്ഥലം വിട്ടത്.

കൈകള്‍ നഷ്ടപ്പെട്ട യുവാവിനെ ഭട്ടിണ്ട ആശുപത്രിയില്‍ ഉടനടി പ്രവേശിപ്പിച്ചു. മുറിച്ചു നീക്കപ്പെട്ട കൈകളുടെ ഭാഗവും പോലീസ് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.

പെണ്‍കുഞ്ഞിന്‍റെ അച്ഛനെ കൊലപാതകശ്രമത്തിന് പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button