Health & Fitness

ജലദോഷം-പനി ഇവയ്ക്കെതിരെ ഉപയോഗിക്കുന്ന മരുന്നിനെക്കുറിച്ച് ഞെട്ടിക്കുന്ന പഠനം

ജലദോഷവും പനിയും വന്നാലുടന്‍ അതിനുള്ള മരുന്നുകള്‍ കഴിക്കുന്നത് മിക്കവരുടെയും ശീലമാണ്. എന്നാല്‍ ഇത്തരം മരുന്നുകള്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.നെഞ്ചെരിച്ചിലിനും ഉറക്കത്തിനും കഴിക്കുന്ന ഗുളികകളും ഇത്തരത്തിലുള്ള ദോഷമുണ്ടാക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

നെഞ്ചെരിച്ചിന് കഴിക്കുന്ന സാന്റാകില്‍ എന്ന മരുന്നില്‍ പ്രോമെത്താസിനും ഉറക്കഗുളികയായ നൈറ്റോളില്‍ ഡിഫെന്‍ഹൈഡ്രാമിനും അടങ്ങിയിട്ടുണ്ടെന്നും ഇവ കടുത്ത പ്രത്യാഘാതങ്ങളാണുണ്ടാക്കുകയെന്നും ഗവേഷകര്‍ മുന്നറിയിപ്പേകുന്നു. നാഡീകോശങ്ങള്‍ക്കിടയിലുള്ള ഇലക്‌ട്രിക്കല്‍ ഇംപല്‍സസ് ട്രാന്‍സ്മിഷനില്‍ ഇടപെടുന്ന രാസവസ്തുവായ അകെടൈല്‍കോളിനെ ഇത്തരം മരുന്നുകള്‍ തടസപ്പെടുത്തുന്നുവെന്നും വ്യക്തമായിട്ടുണ്ട്. പാര്‍ക്കിസന്‍സ് രോഗം, അധികം പ്രവര്‍ത്തിക്കുന്ന ബ്ലാഡര്‍,തലകറക്കം, ഛര്‍ദി, ഉറക്കപ്രശ്നങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, ബുദ്ധിഭ്രമം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ മാറാന്‍ വേണ്ടി കഴിക്കുന്ന മെഡിസിനുകളും ഇത്തരത്തില്‍ തലച്ചോറിന് പ്രശ്നമുണ്ടാക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.പകരം മറ്റ് ചികിത്സാരീതികള്‍ ലഭ്യമാണെങ്കില്‍ അതാണ്‌ നല്ലതെന്നും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button