Life StyleHealth & Fitness

വൃക്കരോഗങ്ങൾ, ചികിത്സയും പ്രതിരോധവും

ഷാജി.യു.എസ്

‘വൃക്കരോഗം കേരളത്തിൽ വ്യാപകമാകുകയാണ് . കാൻസർ പോലെ രോഗിയെ നിത്യ ദുരിതത്തിലും സാമ്പത്തിക പരാധീനതക്കും അടിപ്പെടുത്തുന്ന വൃക്കരോഗം ഇത്തരത്തിൽ കൂടാൻ ,ചില കാരണങ്ങളുണ്ട് ജങ്ക് ഫുഡുകളും, ഉപ്പും കൊഴുപ്പും അധികമായ ഭക്ഷണശീലവും ചിലതരം മരുന്നുകളുടെ ഉപയോഗവും കാരണങ്ങളാണ് . കൃതിമ നിറങ്ങളും രുചിയും ചേർത്ത സിന്തെറ്റിക് ആഹാരങ്ങളും വൃക്കകളുടെ പ്രവർത്തനത്തെ താളം തെറ്റിക്കുന്നു ,പ്രമേഹവും അധികരിച്ച രക്തസമ്മർദ്ധവും ,ഭൂരിഭാഗം വൃക്കരോഗങ്ങൾക്കും കാരണമാകുന്നു പ്രമേഹത്തിന് മരുന്നുകഴിക്കുക മാത്രം ചെയ്തു നിയന്ത്രണ വിധേയം ആണോ എന്ന് ശ്രദ്ധിക്കാത്ത അനേകം രോഗികളുണ്ട്. അവർ പ്രമേഹം വൃക്കകളെ ബാധിച്ച ശേഷമായിരിക്കും അറിയുന്നത് തന്നെ ,പ്രമേഹത്തിന് മരുന്നുകഴിക്കുന്ന ചിലർ മരുന്ന് വേണ്ടത്ര അളവിൽ അല്ലാത്തതിനാൽ രോഗം കുറയാതെ ക്രമേണ വൃക്കകളെ ബാധിക്കുന്നു. .,പ്രമേഹത്തിന് കേരളത്തിലെ ഡോക്ടർമാരിൽ പലരും കുറെ വർഷങ്ങളോളം ടാബ് ലെറ്റുകൾ നല്കിയുള്ള ചികിത്സയാണ് നല്‍കുന്നത്. രോഗം സങ്കീർണ്ണവും നിയന്ത്രണ വിധേയം അല്ലാത്തതും ആകുമ്പോൾ മാത്രം ഇൻസുലിൻ ചികിത്സ നല്‍കുന്നു .എന്നാൽ പ്രമേഹത്തിന് ആദ്യം മുതൽ തന്നെ കുറഞ്ഞ അളവിലുള്ള ഇൻസുലിൻ ചികിത്സ സ്വീകരിക്കുന്നത് രോഗ സങ്കീര്‍ണ്ണയെ കുറയ്ക്കും .മാത്രമല്ല ഇടയ്ക്കിടെ രക്തം പരിശോധിക്കു മ്പോൾ ഷുഗർ ലെവലിൽ ഉണ്ടാകുന്ന കുറവനുസരിച്ച്‌ ഇന്‍സുലിന്റെ അളവിൽ ,കുറവ് വരുത്തി ഉപയോഗിക്കാനും കഴിയും .. പ്രമേഹരോഗികൾ ആദ്യമായി അറിയേണ്ടത് നിയന്ത്രണ വിധേയമായി കൊണ്ടുപോയില്ലെങ്കിൽ വളരെയധികം സങ്കീർണ്ണതകൾ ഉള്ള ഒരു രോഗമാണ് പ്രമേഹം എന്നാണ്.പ്രമേഹത്തിന് കഴിക്കുന്ന മരുന്നുകൾ കൊണ്ട് വൃക്ക രോഗം ഉണ്ടാകുന്നു എന്ന് ചില രോഗികൾ കരുതുന്നുണ്ട് .എന്നാൽ നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം തന്നെയാണ് യഥാർഥത്തിൽ രോഗ കാരണമായത് എന്നതാണ് വാസ്തവം.

പ്രമേഹരോഗികൾ ഏതു ഘട്ടത്തിലും ഭക്ഷണ ക്രമീകരണ ത്തിലൂടെയും മരുന്നിലൂടെയും വ്യായാമത്തിലൂടെയും ഷുഗർ നില സാധാരണ അളവിൽ കൊണ്ടുപോകാൻ ശ്രദ്ധിക്കണം .രക്ത സമ്മർദ്ദം കൂടി ഉണ്ടെങ്കിൽ വൃക്ക രോഗ സാദ്ധ്യത പിന്നെയും കൂടുന്നു ..വ്യായാമങ്ങൾ ഷുഗർ രോഗികകളിൽ അനുകൂലമായ പല മാറ്റങ്ങളും വരുത്തുന്നതായി തെളിയിച്ചിട്ടുണ്ട് .നാരുള്ള പച്ചക്കറികൾ ധാരാളം അടങ്ങിയ ആഹാരം ശീലമാക്കുകയും എണ്ണ കൊഴുപ്പ് ഉപ്പ് ഇവ കുറയ്ക്കുകയും വേണംഇലക്കറികളും പച്ചക്കറികളും ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. .വൃക്ക രോഗമില്ലാത്തവർ ദിവസവും ഏതാനും ഗ്ലാസ് വെള്ളം കുടിക്കുന്നതും നല്ലതാണ്പ്രമേഹത്തിന് മരുന്നിനെക്കാൾ പ്രധാനം നല്ല ആഹാര ശീലങ്ങളും ചിട്ടപ്പെടുത്തിയ ജീവിതചര്യയു മാണ്.തവിടുകളയാത്ത ധാന്യങ്ങൾ ഉപയോഗിക്കുകയും കിഴങ്ങുവർഗങ്ങൾ കുറയ്ക്കുകയും ചെയ്യണം. ശരീരത്തിൽ കുറഞ്ഞ അളവിൽ ഇൻസുലിൻ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രമേഹ രോഗികൾ ആ ഇൻസുലിൻ ദഹന പ്രവർത്തനങ്ങൾ ക്ക് മതിയാകുന്ന വിധത്തിലുള്ള ജീവിതചര്യയാണ്‌ സ്വീകരിക്കേണ്ടത് .ആയുർവേദം” മഹാ രോഗങ്ങളിൽ” ഒന്നായി കാണുന്ന പ്രമേഹം ,ജീവിത ചിട്ടകൾ കൊണ്ടുതന്നെയാണ് നിയന്ത്രണ വിധേയമാക്കാൻ നിർദേശിക്കുന്നത്.”ചെരിപ്പും കുടയുമില്ലാതെ ആയിരം യോജന യാത്ര ചെയ്യാനും പ്രമേഹ രോഗി തനിച്ച് ഒരു കുളം കുഴിക്കാൻ നിർ ദേശി ക്കുന്നതുമായ” ചരകസംഹിതയിൽ ,”നിശാ കതകാദി കഷായം” നല്ലൊരു ഔഷധമായി പറയപ്പെടുന്നു. ജീവിതചിട്ടകളും ഒപ്പം പാലിക്കേണ്ടതാണ്. വൈദ്യ നിർദേശ പ്രകാരം ഉപയോഗിക്കുക .പത്തു പഴുത്ത പ്ലാവിലയുടെ ഞെട്ട് രാവിലെ വെറും വയറ്റിൽ കഴിക്കുന്നതും മൂപ്പെത്തിയ തേങ്ങയുടെ കുറച്ചു ചിരട്ടകൾ പൊട്ടിച്ചിട്ട് തിളപ്പിച്ച്‌ ആറിയ വെള്ളം ആഹാര ശേഷം ഇടയ്ക്കിടെ കുടിക്കുന്നതും ഷുഗർ സാധാരണ നിലയിൽ ആക്കാൻ സഹായിക്കും .ഷുഗർ നില ഇടയ്ക്കിടെ പരിശോധിക്കുകയും ചെയ്യുക.(വൃക്കരോഗമുള്ളവർ ചെയ്യരുത് ) . പ്രമേഹരോഗത്തെയും ,രക്ത സമ്മർദവും നിയന്ത്രണത്തിൽ നിർത്തുന്നത് കൊണ്ട് മാത്രം വലിയൊരളവ്‌ വൃക്ക രോഗങ്ങളെ ഒഴിവാക്കാൻ കഴിയും പ്രമേഹവും രക്ത സമ്മർദവും സാധാരണ നിലയിൽ നിർത്തുന്നത്,വൃക്ക തകരാറുകൾ കുറയ്ക്കും.പൂർണമായ വൃക്കരോഗത്തിൽ വൃക്ക മാറ്റി വെക്കൽ നടത്താറുണ്ട്‌ ,രോഗിയുടെ പ്രായം പ്രമേഹത്തിന്റെ അവസ്ഥ ആരോഗ്യം ഏവ കണക്കിലെടുത്താണ് തീരുമാനം എടുക്കുക. മാറ്റി വെച്ചാലും കർശനമായ ജീവിതചിട്ടകൾ പാലിക്കുകയും ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കുകയും വേണം .ഇവർക്ക് ഭക്ഷണവും വെള്ളവും എല്ലാം പ്രത്യേകമായി നല്കണം .രക്തസമ്മർസമ്മര്‍ദ്ദമോ പ്രമേഹമോ ഉണ്ടെങ്കിൽ നിയന്ത്രിക്കണം.

ഡയാലിസിസ് നടത്തുന്നതും സരളമായ കാര്യമല്ല . ചിലർക്ക് ഡയാലിസിസ് നടത്തുമ്പോൾ സങ്കീർണ്ണതകൾ ഉണ്ടാകാറുണ്ട് .ഉയർന്ന രക്ത സമ്മർദവും ഹൃദയ തകരാറ് ഉള്ളവർക്കും ഡയാലിസിസ്പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം .,രോഗി ഇതിനോട് പൊരുത്തപ്പെടുകയുംആശുപത്രിയിൽ മണിക്കൂറുകൾ ചെലവഴിക്കുന്നതിൽ ക്ഷമ കാണിക്കുകയും ചെയ്യണം. സ്വാന്തനവും കൂടെയുണ്ട് ,എന്ന രീതിയിൽ ഉള്ള സ്നേഹ പരിചരണങ്ങളും രോഗിക്ക് ആവശ്യമാണ്. വൃക്ക രോഗം എന്ന അവസ്ഥ സങ്കീർണവും യാതനാ പൂർണവുമാണ്. ജീവിതത്തിലെ ഉദാസീനതയും അശ്രദ്ധയും മൂലം നാളെ ഒരു വൃക്കരോഗി ആയിമാറാതെ ഇരിക്കാൻ,ജീവിതക്രമം ,ആഹാരശീലം ,രോഗങ്ങൾ ഉണ്ടെങ്കിൽ അതിനെ നിയന്ത്രിച്ചു നിർത്തൽ ഇവ പ്രധാനമാണ്. വൃക്കയിൽ കല്ലുള്ളവർ ശരിയായി ചികല്സിക്കാതിരുന്നാൽ വൃക്കയിലെ രോഗാണു ബാധക്കും ഭാവിയിലെവൃക്ക പരാജയത്തിനും അപൂർവമായെങ്കിലും സാധ്യതയുണ്ട്.

വൃക്ക രോഗങ്ങളെ തുടക്കത്തിലേതന്നെ തിരിച്ചറിയുന്നത്‌ വൃക്ക സ്തംഭനവും രോഗ സങ്കീര്‍ണ്ണതകളും ഒഴിവാക്കാൻ സഹായിക്കും.ചെലവു കുറഞ്ഞ ചില രക്ത പരിശോധനകളിലൂടെ മാത്രം രോഗ സൂചനയെ തിരിച്ചറിയാം .രക്തത്തിലെ ക്രിയറ്റിൻ,, ആൽബുമിൻ, യുറിയ ഇവയുടെ അളവിൽ നിന്നുതന്നെ വൃക്കയുടെ നില അറിയാൻ കഴിയും .ഇവയിലെ മാറ്റങ്ങൾ പ്രമേഹരോഗികളും അധിക രക്തസമ്മർദ്ധ മുള്ളവരും, നിരന്തരം അലോപ്പതി മരുന്നുകൾ കഴിക്കുന്നവരും, പ്രത്യേകിച്ച് പ്രശ്നങ്ങൾ ഇല്ലെങ്കിലും ഇടയ്ക്കിടെ പരിശോധിപ്പിച്ചു നോക്കേണ്ടത്, ആവശ്യമാണ്. ചില മരുന്നുകളുടെ പാർശ്വ ഫല മായും ചില ആന്തരിക അവയവങ്ങളുടെ പ്രവർത്തന തകരാറ് കൊണ്ടും ലോഹങ്ങളിൽ നിന്നും മറ്റും ഉണ്ടാക്കുന്ന നീറ്റു മരുന്നുകൾ ശുദ്ധി ചെയ്യാതെ ഉപയോഗിക്കുന്നത് കൊണ്ടും വൃക്കരോഗം ഉണ്ടാകാം. പാരമ്പര്യവും, കരൾ രോഗങ്ങളിലും വൃക്ക രോഗങ്ങളിലും ചിലയിടത്ത് എങ്കിലും കാരണമായി കാണപ്പെട്ടിട്ടുണ്ട് ,വൃക്ക രോഗിയാണ് എന്ന് തിരിച്ചറിഞ്ഞാൽ പ്രത്യേക ജീവിത ചിട്ടയും ഭക്ഷണ ക്രമീ കരണവും പാലിക്കേണ്ടതാണ് പൊട്ടാസ്യം സോഡിയം ,പ്രോട്ടീന്‍ തുടങ്ങിയവ ഒന്നും കൈകാര്യംചെയ്യാൻ വൃക്ക രോഗികളുടെ ശരീരത്തിന് ആകാത്തതിനാൽ അവയൊക്കെ ഒഴിവാക്കി ക്കൊണ്ടുള്ള ഭക്ഷണ രീതി മാത്രമേ വൃക്ക രോഗികൾക്ക് സ്വീകരിക്കാൻ കഴിയൂ ഡോക്ടർ നിർദേശിക്കുന്ന കൊഴുപ്പുകുറഞ്ഞ സസ്യാഹാര ഭക്ഷണക്രമവും വൃക്കയുടെ സ്ഥിതി അനുസരിച്ചു പറയുന്നഅളവിൽ മാത്രമുള്ള വെള്ളവുമേ ഉപയോഗിക്കാൻ കഴിയൂ.

അധികരിച്ച ക്രിയാറ്റിൻ യൂറിയ,ആൽബുമിൻ ഇവ രക്തത്തിൽ നില്ക്കുന്നത് സങ്കീർണത കൾക്ക് വഴിവയ്ക്കും ഹീമോ ഗ്ലോബിൻ ലെവലിൽ ഉണ്ടാകുന്ന കുറവ് പ്രതിരോധ സംവിധാനത്തെ തകരാറിലാക്കി രോഗാണു ബാധകൾക്കും മറ്റും കാരണം ആകുകയും ചെയ്യും. ശരീരത്തിൽ നിന്നും നിന്നും ഊര്‍ജ്ജം കൂടുതൽ ചെലവാകുന്ന ജോലികളിൽ ഏർപ്പെടരുത് .വൃക്കരോഗികൾക്ക് വിശ്രമവും ആഹാരവും മരുന്നും പ്രധാനമാണ്,

വിഷാംശം കലർന്നഭക്ഷണത്തിൽ നിന്നും (തൂക്കം കൂടാൻ വേണ്ടി രാസ വസ്തുക്കൾ കുത്തി വച്ചശേഷം കൊല്ലുന്ന മൃഗങ്ങളുടെ മാംസം ,പഴങ്ങളിൽ നിറത്തിന് വേണ്ടി ഉപയോഗിക്കുന്ന കളറുകൾ, മസാല പൊടി കളിലെ മായം തുടങ്ങിയവ ) വൃക്കരോഗം ഉണ്ടാകാൻ കാരണം ആകുന്നു .വൃക്കരോഗം ഉള്ളവർ തകരാറുള്ള വൃക്കയുടെ സ്ഥിതി കൂടുതൽ മോശം ആകാതെ യുള്ള ഭക്ഷണ ക്രമം പാലിക്കണം .കൊഴുപ്പുള്ള മാംസം കഴിച്ചു വൃക്കരോഗം വഷളായി മരണതിലേക്കു പോയ ഒരാളെ ഓർത്തുപോകുന്നു, ഉപ്പു, എണ്ണ, മൈദാ,മസാലകൂട്ടുകൾ, പ്രോട്ടീന്‍ ,കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ ,ഇവ ഒഴിവാക്കണം .വൃക്ക രോഗത്തിന് അല്ലാത്ത മരുന്നുകൾ കഴിക്കുന്നുണ്ട് എങ്കിൽ ഡോക്ടറോട് പറയണം. .വൃക്കരോഗത്തെ നിസാരമായി ചികിത്സിച്ചു ഭേദപ്പെടുത്താം എന്നുപറയുന്ന ചികിത്സ പരസ്യങ്ങളിൽ വിശ്വസിക്കാതിരിക്കുക .

വൃക്കപരാജയം ഒരു സങ്കീർണ്ണമായ രോഗാവസ്ഥ തന്നെയാണ് ചികിത്സചെലവുകളും ഉയർന്നതാകയാൽ ചെറിയ ശതമാനം രോഗികൾക്കുമാത്രമേ അത് താങ്ങാൻ ഉള്ള ശേഷിയുള്ളു .ചികിത്സക്കുവേണ്ടി കിടപ്പാടം പോലും നഷ്ട പ്പെട്ട രോഗികൾ ഉണ്ട്.വൃക്കയ്ക്കുവേണ്ടി കാത്തിരിക്കുന്ന മാറ്റി വൈക്കലിനു പണത്തിനു സർക്കാർ സഹായത്തിനു നെട്ടോട്ടം ഓടുന്ന അനേകർ നമുക്ക് ചുറ്റുമുണ്ട്. രോഗിക്ക് പൂർണമായ പിന്തുണയും മാനസിക സ്വാന്ത്വനവും കുടുംബത്തിൽ നിന്നും ബന്ധു ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണം . ഏതൊരു രോഗവും പോലെ മാനസിക സമ്മര്‍ദ്ദങ്ങള്‍ വൃക്ക രോഗവും വർദ്ധിക്കാൻ ഇടയാക്കും .പാവപ്പെട്ട രോഗികളെ ചികിത്സിക്കാനുള്ള സംവിധാനങ്ങൾ കൂടുതലായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം .രോഗികൾ അല്ലാത്തവർ വൃക്കരോഗം വരാതിരിക്കാൻ ,ആരോഗ്യകരമായ ജീവിത ചിട്ടകൾ പിൻ തുടരുകയും വേണം..

shortlink

Related Articles

Post Your Comments

Related Articles


Back to top button