ജമ്മു: നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കശ്മീരിലെ ഹന്ദ്വാര മാര്‍ക്കറ്റിലെ മൂന്നു സൈനിക ബങ്കറുകള്‍ നീക്കി. മാര്‍ക്കറ്റിലെ കടകള്‍ക്കു മുകളില്‍ സ്ഥാപിച്ച ബങ്കറുകളാണ് മുന്‍സിപ്പല്‍ അധികൃതര്‍ മാറ്റിയത്. പതിനാറുകാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയെ പട്ടാളക്കാര്‍ മാനഭംഗപ്പെടുത്തിയെന്നാരോപിച്ചുനടന്ന പ്രക്ഷോഭത്തിലെ പ്രധാന ആവശ്യങ്ങളിലൊന്ന് ഹന്ദ്വാരയിലെ സൈനിക ബങ്കറുകള്‍ നീക്കണമെന്നായിരുന്നു. പ്രക്ഷോഭത്തെ തുടര്‍ന്ന് പോലീസ് വെടിവയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments