NewsInternational

കോഹിനൂര്‍ രത്നം ബ്രിട്ടന്‍റെ കയ്യില്‍: നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ബ്രിട്ടീഷുകാര്‍ മോഷ്ടിച്ചതെന്ന് ആരോപിക്കുന്ന കോഹിനൂര്‍ രത്‌നം തിരികെ ആവശ്യപ്പെടാനാകില്ല എന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കോഹിനൂര്‍ രത്നം ഉള്‍പ്പെടെ ബ്രിട്ടന്‍റെ കൈവശമുള്ള അമൂല്യ പുരാവസ്തുക്കള്‍ തിരിച്ചെടുക്കാന്‍ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് ഫ്രണ്ട് നല്‍കിയ ഹര്‍ജിയില്‍ ഇതു സംബന്ധിച്ചു കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട് സുപ്രീം കോടതി തേടിയിരുന്നു.

കോഹിനൂറും ടിപ്പു സുല്‍ത്താന്‍റെ വാളും മോതിരവും ഉള്‍പ്പെടെ ഭാരതത്തില്‍ നിന്ന് ബ്രിട്ടീഷുകാര്‍ കൊണ്ടുപോയ അമൂല്യവസ്തുക്കള്‍ തിരികെ എത്തിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ കോഹിനൂര്‍ മോഷ്ടിച്ചതോ, പിടിച്ചെടുത്തതോ അല്ല എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കോഹിനൂര്‍ രത്‌നത്തെ ചൊല്ലിയുള്ള കേസ് ഉപേക്ഷിക്കണോ എന്നും രത്‌നം ആവശ്യപ്പെടുന്നത് ഭാവിയില്‍ നിയമപ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

ഇതുസംബന്ധിച്ചു സുപ്രീംകോടതിയിലെത്തിയ കേസില്‍ വിദേശകാര്യമന്ത്രാലയവും കക്ഷിയാണ്. ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് ആറാഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. കോഹിനൂര്‍ രത്നം ഇന്ത്യയ്ക്കു തിരിച്ചുനല്‍കാനാകില്ലെന്നു മൂന്നു വര്‍ഷം മുന്‍പ് ഇന്ത്യയിലെത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ വ്യക്തമാക്കിയിരുന്നു.

shortlink

Post Your Comments


Back to top button